വൃ​ദ്ധ ദ​ന്പ​തി​ക​ൾ​ക്കു വീ​ട് നി​ർ​മി​ച്ചു ന​ൽ​കി
Thursday, October 21, 2021 12:49 AM IST
ഗൂ​ഡ​ല്ലൂ​ർ: സി​ടി​ക്കൊ​രു സ്നേ​ഹ വീ​ട് എ​ന്ന വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ​യി​ലൂ​ടെ നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി. 6.50 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ് അ​യ്യം​കൊ​ല്ലി​യി​ൽ താ​മ​സി​ക്കു​ന്ന പാ​പ്പ​ച്ച​നും ലീ​ല​യ്ക്കും വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ട്ടി​ലാ​ണ് പാ​പ്പ​ച്ച​നും ലീ​ല​യും താ​മ​സി​ച്ചി​രു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്ത് ഇ​വ​രു​ടെ ദ​യ​നീ​യാ​വ​സ്ഥ ക​ണ്ട് സി​പി​എം ന​ട​ത്തി​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഭ​വ​ന​നി​ർ​മാ​ണം.
ത​മി​ഴ്നാ​ട് ക​ർ​ഷ​ക സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​യോ​ഹ​ന്നാ​ൻ, അ​ച്ചു​ത​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ രൂ​പ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കെ.​യു. ജോ​ർ​ജ്, മ​റ്റ​ത്തി​ൽ ജോ​ണി, സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​ണ്ട് സ്വ​രൂ​പ​ണം ന​ട​ത്തി മൂ​ന്ന് മാ​സ​ത്തി​ന​കം വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
വീ​ട് കൈ​മാ​റു​ന്ന ച​ട​ങ്ങ് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ. ഭാ​സ്ക​ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം എ. ​യോ​ഹ​ന്നാ​ൻ, അ​ച്ചു​ത​ൻ, ജോ​ണി, സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. സി​പി​എം എ​രു​മാ​ട് ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​രാ​ജ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഹ​നീ​ഫ, ചേ​ര​ങ്കോ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ബോ​സ്, ഹ​മീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.