സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ഇ​ന്ന്
Thursday, October 21, 2021 12:49 AM IST
ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ വി​വി​ധ കോ​ഴ്സു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ര​ണ്ടാം ഘ​ട്ട സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ഇ​ന്ന് ന​ട​ക്കും. സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ്, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, കം​പ്യൂ​ട്ട​ർ എ​ൻ​ജി​നി​യ​റിം​ഗ് എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്കാ​ണ് പ്ര​വേ​ശ​നം. സ്ട്രീം ​ഒ​ന്നി​ൽ 35,000 വ​രെ റാ​ങ്കു​ള്ളഎ​ല്ലാ അ​പേ​ക്ഷ​ക​ർ​ക്കും സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാം. അ​പേ​ക്ഷ​ക​ർ രാ​വി​ലെ എ​ട്ടി​നും 9.30 നും ​ഇ​ട​യി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ക്കു​ന്ന പ​ന​മ​രം പോ​ളി​ടെ​ക്നി​ക് ഓ​ഫീ​സി​ൽ ഹാ​ജ​രാ​യി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തേ​ണ്ട​താ​ണ്.
എ​സ്എ​സ്എ​ൽ​സി, സം​വ​ര​ണ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ഫീ​സാ​നു​കൂ​ല്യ​ത്തി​ന് വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ പ്ര​വേ​ശ​ന സ​മ​യ​ത്ത് ഹാ​ജ​രാ​ക്ക​ണം. പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന പ​ട്ടി​ക​ജാ​തി/ പ​ട്ടി​ക​വ​ർ​ഗ അ​പേ​ക്ഷ​ക​രും ഒ​രു ല​ക്ഷം രൂ​പ വ​രെ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള​വ​രും കോ​ഷ​ൻ ഡെ​പ്പോ​സി​റ്റാ​യി 1000 രൂ​പ​യും ഒ​രു ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ വ​രു​മാ​ന​മു​ള്ള​വ​ർ കോ​ഷ​ൻ ഡി​പ്പോ​സി​റ്റ് ഉ​ൾ​പ്പെ​ടെ ഫീ​സാ​യി 3780 രൂ​പ​യു​മാ​ണ് എ​ടി​എം കാ​ർ​ഡ് മു​ഖേ​ന ഓ​ഫീ​സി​ൽ അ​ട​യ്ക്കേ​ണ്ട​ത്. പി​ടി​എ ഫ​ണ്ട് 3000 രൂ​പ പ​ണ​മാ​യും അ​ട​യ്ക്ക​ണം. ഫോ​ൺ: 8921171201, 9400441764.