അ​ന്ത​ർ​സം​സ്ഥാ​ന ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന്
Friday, October 22, 2021 12:41 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ​നി​ന്നും അ​ന്ത​ർ​സം​സ്ഥാ​ന ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. കോ​വി​ഡി​ന്‍റെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ പ​തി​നെ​ട്ട് മാ​സ​മാ​യി കേ​ര​ള​ത്തി​ലേ​ക്കു​ള്ള ബ​സ് സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.
ഗൂ​ഡ​ല്ലൂ​രി​ൽ നി​ന്ന് ക​ൽ​പ്പ​റ്റ, ബ​ത്തേ​രി, നി​ല​ന്പൂ​ർ, വൈ​ത്തി​രി തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ഊ​ട്ടി​യി​ൽ നി​ന്ന് ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ത​മി​ഴ്നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു.
കേ​ര​ള​ത്തി​ലെ ബ​ത്തേ​രി, ക​ണ്ണൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ, മ​ല​പ്പു​റം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ഗൂ​ഡ​ല്ലൂ​ർ, ഊ​ട്ടി ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ക​ഐ​സ്ആ​ർ​ടി​സി ബ​സും സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു. കോ​വി​ഡ് കേ​സു​ക​ൾ കു​റ​ഞ്ഞി​ട്ടും ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല.
ബ​സ് സ​ർ​വീ​സ് ഇ​ല്ലാ​ത്ത​തു കാ​ര​ണം അ​തി​ർ​ത്തി മേ​ഖ​ല​യി​ലെ നൂ​റു​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളാ​ണ് പ്ര​യാ​സ​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. പാ​ട്ട​വ​യ​ൽ, ന​ന്പ്യാ​ർ​കു​ന്ന്, താ​ളൂ​ർ അ​തി​ർ​ത്തി വ​രെ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലേ​ക്ക് ബ​സ് സ​ർ​വീ​സ് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.