മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ 24 മ​ണി​ക്കൂ​ർ ധ​ർ​ണ നാ​ളെ
Friday, October 22, 2021 12:41 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ടി​ന്‍റെ വി​ക​സ​നം സാ​ധ്യ​മാ​ക്ക​ണ​മെ​ന്ന് ബ​ത്തേ​രി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. രാ​ത്രി​യാ​ത്ര നി​രോ​ധ​നം, എ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ൺ, വ​യ​നാ​ട് റെ​യി​ൽ​വേ തു​ട​ങ്ങി​യ​വ വ​യ​നാ​ടി​ന്‍റെ വി​ക​സ​ന​ത്തെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഇതു സം​ബ​ന്ധി​ച്ച് സ​ജീ​വ ച​ർ​ച്ച വേ​ണം. അ​തിനു മു​ന്നോ​ടി​യാ​യി നാ​ളെ രാ​വി​ലെ 10മു​ത​ൽ സ്വ​ത​ന്ത്ര മൈ​താ​നി​യി​ൽ 24 മ​ണി​ക്കൂ​ർ ധ​ർ​ണ ന​ട​ത്തും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ പി.​വൈ. മ​ത്താ​യി, പി.​സം​ഷാ​ദ്, ടി.​ആ​ർ. നാ​രാ​യ​ണ​ൻ, ബോ​ബ​ൻ അ​നു​പ​മ, വി.​കെ. റ​ഫീ​ഖ്, മി​ക്കി നാ​സ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.