തെ​ങ്ങ് ത​നി​വി​ള​യാ​യി കൃ​ഷി​ചെ​യ്ത് നേ​ട്ടം കൊ​യ്ത് ക​ർ​ഷ​ക​ൻ
Saturday, October 23, 2021 12:48 AM IST
പു​ൽ​പ്പ​ള്ളി: പ​ത്ത് ഏ​ക്ക​ർ സ്ഥ​ല​ത്ത് ത​നി​വി​ള​യാ​യി മൂ​ന്ന് പ​തി​റ്റാ​ണ്ടാ​യി തെ​ങ്ങ് കൃ​ഷി ചെ​യ്തു നൂ​റു​മേ​നി​തി​ള​ക്ക​ത്തി​ൽ പു​ൽ​പ്പ​ള്ളി മ​ര​ക്ക​ട​വ് കാ​ര​ക്കൊ​ന്പി​ൽ കെ.​വി. ജോ​സ് എ​ന്ന ക​ർ​ഷ​ക​ൻ. ക​ബ​നി​ന​ദി​യു​ടെ തീ​ര​ത്താ​ണ് ജോ​സി​ന്‍റെ കൃ​ഷി​യി​ടം. നാ​ളി​കേ​ര ക​ർ​ഷ​ക​നെ​ന്ന നി​ല​യി​ൽ ഇ​ത്ര​യും വ​ർ​ഷ​ത്തി​നി​ട​യി​ൽ ഒ​രി​ക്ക​ൽ പോ​ലും ന​ഷ്ട​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ജോ​സ് പ​റ​യു​ന്നു. മി​ക​ച്ച വി​ള​വും വ​രു​മാ​ന​വും ന​ൽ​കു​ന്ന കൃ​ഷി​യാ​ണി​ത്. 1990ലാ​ണ് ക​ബ​നി​ന​ദി​യു​ടെ തീ​ര​ത്താ​യി മ​ര​ക്ക​ട​വി​ൽ സ്ഥ​ലം വാ​ങ്ങി തെ​ങ്ങ് ത​നി​വി​ള​യാ​യി കൃ​ഷി ചെ​യ്യു​ന്ന​ത്. സ​മീ​പ​ത്ത് കൂ​ടി ക​ബ​നി​ന​ദി​യൊ​ഴു​കു​ന്ന​തി​നാ​ൽ ജ​ല​സേ​ച​ന​ത്തി​നും നാ​ളി​തു​വ​രെ​യാ​യി ഒ​രു പ്ര​ശ്ന​വു​മു​ണ്ടാ​യി​ട്ടി​ല്ല. ഒ​ന്ന​ര മാ​സം കൂ​ടു​ന്പോ​ൾ വി​ള​വെ​ടു​ക്കും.

ഒ​രാ​ഴ്ച​യെ​ടു​ത്താ​ണ് തെ​ങ്ങി​ൽ നി​ന്നും വി​ള​വെ​ടു​പ്പ് ന​ട​ത്താ​റു​ള്ള​ത്. ര​ണ്ടോ മൂ​ന്നോ ദി​വ​സ​മെ​ടു​ത്ത് തേ​ങ്ങ പൊ​തി​ച്ച് വി​ൽ​ക്കും. ശ​രാ​ശ​രി 60 ക്വി​ന്‍റ​ലോ​ളം വി​ള​വാ​ണ് ഒ​രു​സ​മ​യ​ത്ത് ല​ഭി​ക്കാ​റു​ള്ള​ത്. ക​ച്ച​വ​ട​ക്കാ​ർ കൃ​ഷി​യി​ട​ത്തി​ലെ​ത്തി തേ​ങ്ങ വാ​ങ്ങു​ന്ന​തി​നാ​ൽ മ​റ്റ് ബു​ദ്ധി​മു​ട്ടു​ക​ളു​മി​ല്ലെ​ന്ന് ജോ​സ് പ​റ​ഞ്ഞു. തേ​ങ്ങ​യാ​യി ത​ന്നെ​യാ​ണ് ഇ​ത്ര​യും കാ​ല​മാ​യി വി​ൽ​പ​ന ന​ട​ത്തി​വ​രു​ന്ന​ത്.
ഇ​ട​ക്ക് ക​രി​ക്കെ​ടു​ക്കാ​നും തോ​ട്ട​ത്തി​ൽ ആ​ളു​ക​ളെ​ത്തു​ന്നു​ണ്ട്. ക​രി​ക്ക് പ​റി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​തി​ന് ഒ​ന്നി​ന് 20 രൂ​പ ല​ഭി​ക്കും. ച​കി​രി​യും മ​റ്റും നേ​ര​ത്തെ വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ഴി​ല്ല. കൃ​ഷി​യി​ട​ത്തി​ൽ ത​ന്നെ പ​ശു​ഫാ​മു​ള്ള​തി​നാ​ൽ ചാ​ണ​ക​മാ​ണ് പ്ര​ധാ​ന​മാ​യും വ​ള​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ നേ​രി​യ രീ​തി​യി​ൽ രാ​സ​വ​ള​പ്ര​യോ​ഗ​വും ന​ട​ത്താ​റു​ണ്ടെ​ന്ന് ജോ​സ് കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.
വ​യ​സ് 67 ആ​യെ​ങ്കി​ലും മു​ഴു​വ​ൻ സ​മ​യ​വും ജോ​സ് കൃ​ഷി​യി​ട​ത്തി​ൽ ത​ന്നെ​യാ​ണ്. ക​ബ​നി​ക​ട​ന്നും അ​ല്ലാ​തെ​യു​മെ​ത്തു​ന്ന കാ​ട്ടാ​ന​ക​ൾ പ​ല​പ്പോ​ഴും കൃ​ഷി​ക്ക് ഭീ​ഷ​ണി​യാ​കാ​റു​ണ്ട്. നി​ല​വി​ൽ സ്വ​ന്തം ചെ​ല​വി​ൽ ഫെ​ൻ​സിം​ഗ് ഇ​ട്ടാ​ണ് കൃ​ഷി സം​ര​ക്ഷി​ച്ചു​പോ​രു​ന്ന​ത്. സ​ർ​ക്കാ​ർ ഉ​ട​ൻ ഫെ​ൻ​സിം​ഗ് സം​വി​ധാ​നം സ്ഥാ​പി​ക്കു​മെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ച്ച​തെ​ന്നും ജോ​സ് പ​റ​ഞ്ഞു.
പ​ശു​ഫാം കൂ​ടാ​തെ മ​ത്സ്യ​കൃ​ഷി ന​ട​ത്താ​നും താ​ൽ​പ​ര്യ​മു​ള്ള ജോ​സ് കൃ​ഷി​യി​ട​ത്തി​ൽ ത​ന്നെ കു​ള​മു​ണ്ടാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. പ​രേ​ത​യാ​യ ആ​നീ​സാ​ണ് ജോ​സി​ന്‍റെ ഭാ​ര്യ. സി​ബി, ജോ​സു​കു​ട്ടി എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.