ജി​ല്ലാ സ​ബ് ജൂ​ണി​യ​ർ നെ​റ്റ് ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്
Sunday, October 24, 2021 12:33 AM IST
പ​ന​മ​രം: ജി​ല്ലാ സ​ബ് ജൂ​ണി​യ​ർ നെ​റ്റ് ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് പ​ന​മ​രം ഗ​വ. ജി​എ​ച്ച്എ​സ് സ്കൂ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​സി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ നാ​ല് ടീ​മും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ അ​ഞ്ചു ടീ​മു​ക​ളി​ലു​മാ​യി 100 ഓ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. സ്റ്റേ​റ്റ് ഒ​ബ്സെ​ർ​വ​ർ ഇ. ​കോ​യ, സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഒ​ബ്സെ​ർ​വ​ർ വി​ജ​യ, സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലീം ക​ട​വ​ൻ എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ച​യ​പ്പെ​ട്ടു. ജി.​വി. രാ​ജ അ​വാ​ർ​ഡ് ജേ​താ​വ് പി.​എ​സ്. അ​നി​രു​ദ്ധ​നെ ​സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എ​ൻ.​സി. സാ​ജി​ദ് ആ​ദ​രി​ച്ചു.
ചാ​ന്പ്യ​ൻ​ഷി​പ് തു​ട​ക്കം കു​റി​ച്ച്് നെ​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നി​സാ​ർ ക​ന്പ പ​താ​ക ഉ​യ​ർ​ത്തി, സ്റ്റേ​റ്റ് എ​ക്സി​കു​ട്ടീ​വ് അം​ഗം ശോ​ഭ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ നെ​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ദീ​പ്തി സ്വാ​ഗ​ത​വും കെ. ​ന​വാ​സ് ന​ന്ദി​യും പ​റ​ഞ്ഞു. എ​സ്. ഷീ​ജ, എ​ൻ.​പി. റോ​യി, കെ.​പി. ജോ​യി, റീ​ന, ഷ​മീം, ഷാ​ജ​ഹാ​ൻ, അ​നീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ത്തു.
ആ​ണ്‍ കുട്ടി​ക​ളി​ൽ ജി​എ​ച്ച്എ​സ്എ​സ് പ​ന​മ​ര​വും ര​ണ്ടും മൂ​ന്നും സ്ഥാ​നം ജി​എ​ച്ച്എ​സ് കു​പ്പാ​ടി​യും ജി​എ​ച്ച്എ​സ്എ​സ് പ​ന​ങ്ക​ണ്ടി​യും ക​ര​സ്ഥ​മാ​ക്കി. അ​വ​ർ​ക്കു​ള​ള സ​മ്മാ​നം കെ.​പി. വി​ജ​യി കൈ​മാ​റി. പെ​ണ്‍​കു​ട്ടി​ക​ളി​ൽ ഒ​ന്നാം സ്ഥാ​നം ജി​എ​ച്ച്എ​സ് ബീ​നാ​ച്ചി​യും ര​ണ്ടും മൂ​ന്നും സ്ഥാ​നം ജി​എ​ച്ച്എ​സ്എ​സ് പ​ന​ങ്ക​ണ്ടി​യും സെ​ന്‍റ് ജോ​സ​ഫ്സ് ബ​ത്തേ​രി​യും ക​ര​സ്ഥ​മാ​ക്കി ഇ​വ​ർ​ക്കു​ള്ള സ​മ്മാ​നം ജി​എ​ച്ച്എ​സ്എ​സ് പ​ന​മ​രം ഹെ​ഡ്മാ​സ്റ്റ​ർ മോ​ഹ​ൻ നി​ർ​വ​ഹി​ച്ചു.