സ്കൂ​ളി​നു മു​ന്നി​ലെ കു​ഴി ഭീ​ഷ​ണി​യാ​കു​ന്നു
Sunday, October 24, 2021 12:33 AM IST
ഗൂ​ഡ​ല്ലൂ​ർ: ഓ​വാ​ലി റൂ​ട്ടി​ലെ ഗൂ​ഡ​ല്ലൂ​ർ ഗ​വ. ഹൈ​സ്കൂ​ളി​ന് മു​ന്നി​ലെ കു​ഴി ഭീ​ഷ​ണി​യാ​കു​ന്നു. കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പ് ക​ട​ന്നു പോ​കു​ന്ന ചാ​ലി​ലെ സ്ലാ​ബ് മൂ​ടാ​ത്ത​ത് കാ​ര​ണം ക​ഴി​ഞ്ഞ ദി​വ​സം വി​ദ്യാ​ർ​ഥി​യും അ​ധ്യാ​പ​ക​നും കു​ഴി​യി​ൽ വീ​ണി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​വ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. 2,500ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളാ​ണി​ത്. ഹൈ​സ്കൂ​ളി​ന് സ​മീ​പ​ത്ത് ഗ​വ. ഹോ​സ്റ്റ​ലും സ്വ​കാ​ര്യ സ്കൂ​ളും പ്ര​വൃ​ത്തി​ക്കു​ന്നു​ണ്ട്.