റോ​ഡു വ​ക്കി​ലെ വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു; ത​ല​നാ​രി​ഴ​യ്ക്ക് അ​പ​ക​ടം ഒ​ഴി​വാ​യി
Sunday, October 24, 2021 12:35 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: റോ​ഡ് വ​ക്കി​ലെ വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു. ത​ല​നാ​രി​ഴ​യ്ക്കാ​ണ് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യ​ത്. ബ​ത്തേ​രി-​താ​ളൂ​ർ റോ​ഡി​ൽ മ​ല​ങ്ക​ര​യി​ലാ​ണ് സം​ഭ​വം. നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യാ​ണി​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് മു​സ്‌​ലിം പ​ള്ളി​ക്കു മു​ന്പി​ലെ വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ഞാ​വ​ൽ മ​രം ക​ട​പു​ഴ​കി വീ​ണ​ത്. തൊ​ട്ട​ടു​ത്ത് വീ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും തു​റ​സാ​യ സ്ഥ​ല​ത്തേ​ക്ക് വീ​ണ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​ക്കി. റോ​ഡി​ന് എ​തി​ർ​വ​ശ​ത്തെ വൈ​ദ്യു​ത ലൈ​ൻ ത​ക​ർ​ത്താ​ണ് മ​രം വീ​ണ​ത്.

ആ ​സ​മ​യം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലും കാ​റു​ക​ളി​ലും ഉ​ണ്ടാ​യി​രു​ന്ന​വ​ർ ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്.

ര​ണ്ട് മ​ണി​ക്കൂ​ർ നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​രം മു​റി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു. ​കു​ന്നേ​രം അ​ഞ്ചോ​ടെ അ​റ്റ​കു​റ്റ പ​ണി ന​ട​ത്തി വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചു.