ത​ട​സ​ങ്ങ​ൾ നീ​ക്കി പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​ക്ക​ണം: ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ
Tuesday, October 26, 2021 12:41 AM IST
ക​ൽ​പ്പ​റ്റ: നി​ല​ന്പൂ​ർ-​ന​ഞ്ച​ൻ​ഗോ​ഡ് റെ​യി​ൽ​പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട​സ​ങ്ങ​ൾ നീ​ക്കി പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​ക്ക​ണ​മെ​ന്ന് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ സ​ബ്മി​ഷ​ൻ ഉ​ന്ന​യി​ച്ചു. മ​ല​ബാ​ർ മേ​ഖ​ല​യു​ടെ സാ​ന്പ​ത്തി​ക-​വാ​ണി​ജ്യ വി​ക​സ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​മ​ഗ്ര​മാ​യ വി​ക​സ​ന​ത്തി​ന് മു​ഖ്യ​പ​ങ്ക് വ​ഹി​ക്കാ​വു​ന്ന പ്ര​ധാ​ന പ​ദ്ധ​തി​യാ​ണ് നി​ല​ന്പൂ​ർ-​ന​ഞ്ച​ൻ​ഗോ​ഡ് റെ​യി​ൽ പാ​ത​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​സ്തു​ത പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി ച​ർ​ച്ച​ക​ളും പ​ഠ​ന​ങ്ങ​ളും ന​ട​ന്നെ​ങ്കി​ലും അ​ത് ന​ട​പ്പാ​ക്കു​ന്ന​തി​നു വേ​ണ്ട കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ സം​സ്ഥാ​ന - കേ​ന്ദ്ര സ​ർ​ക്കാ​രു​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്നു​ള്ള​താ​ണ് വ​സ്തു​ത.
ഈ ​സ്വ​പ്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി ത​വ​ണ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. റെ​യി​ൽ​വേ​യു​ടെ​യും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ​യും അ​നു​മ​തി പ്ര​സ്തു​ത റെ​യി​ൽ​പാ​ത നി​ർ​മാ​ണ​ത്തി​ന് ല​ഭ്യ​മാ​യി​ട്ടു​ണ്ടെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ ഇ​പ്പോ​ഴും പാ​തി വ​ഴി​യി​ലാ​ണ്. പ്ര​സ്തു​ത പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കോ​ഴി​ക്കോ​ട് വ​രെ​യു​ള്ള ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് ബം​ഗ​ളൂ​രു​വി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കും. റെ​യി​ൽ​വേ​യു​ടെ അ​നു​മ​തി ല​ഭി​ച്ച ശേ​ഷം ഈ ​പാ​ത​യു​ടെ ഡി​പി​ആ​ർ, ഫൈ​ന​ൽ ലൊ​ക്കേ​ഷ​ൻ സ​ർ​വേ എ​ന്നി​വ ത​യാ​റാ​ക്കാ​ൻ കേ​ര​ള​സ​ർ​ക്കാ​ർ 2016-ൽ ​ഡി​എം​ആ​ർ​സി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ എം​ഒ​യു ഒ​പ്പി​ട്ട് പ്രാ​ഥ​മി​ക​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തു​ക​യും ചെ​യ്തി​രു​ന്നു.
ഈ ​പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ന​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ത്തി​ന്‍റെ സ​ർ​വേ​യ്ക്ക് ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി വ​ഴി അ​പേ​ക്ഷ ന​ൽ​കി​യാ​ൽ അ​ത് പ​രി​ഗ​ണി​ച്ച് കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് അ​യയ്​ക്കാ​മെ​ന്ന് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ കേ​ര​ളത്തെ അ​റി​യി​ച്ചി​രു​ന്ന​തു​മാ​ണ്. എ​ന്നാ​ൽ ചി​ല കാ​ര​ണ​ങ്ങ​ളാ​ൽ ഡി​എം​ആ​ർ​സി​ക്ക് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​വേ​യി​ൽ നി​ന്നും പി​ൻ​മാ​റേ​ണ്ടി​വ​ന്നു. തു​ട​ർ​ന്ന് കേ​ര​ള റെ​യി​ൽ ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​നെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​വേ ചു​മ​ത​ല ഏ​ൽ​പ്പി​ച്ചെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​യി ഒ​ന്നും ചെ​യ്യാ​നാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​പ്ന​പ​ദ്ധ​തി കേ​ര​ള​ത്തി​ന് ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. അ​തി​നാ​ൽ കേ​ന്ദ്ര സ​ർ​ക്കാ​രു​മാ​യും ക​ർ​ണാ​ട​ക സ​ർ​ക്കാ​രു​മാ​യും ച​ർ​ച്ച​ക​ൾ ന​ട​ത്തി അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ളും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ച്ച് നി​ല​ന്പൂ​ർ-​ന​ഞ്ച​ൻ​ഗോ​ഡ് റ​യി​ൽ​പാ​ത നി​ർ​മാ​ണ​ത്തി​ലു​ള്ള ത​ട​സ​ങ്ങ​ൾ നീ​ക്കി ഈ ​പ​ദ്ധ​തി യാ​ഥാ​ർ​ത്ഥ്യ​മാ​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സി​ദ്ദി​ഖ് സ​ബ്മി​ഷ​നി​ലൂ​ടെ അ​ഭ്യ​ർ​ഥി​ച്ചു.
അ​തേ​സ​മ​യം ന​ഞ്ച​ൻ​ഗോ​ഡ്-​നി​ല​ന്പൂ​ർ റെ​യി​ൽ​പാ​ത പ​ദ്ധ​തി​യും ക​ർ​ണാ​ട​ക​യി​ലെ മൈ​സൂ​രു​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ത​ല​ശേ​രി-​മൈ​സൂ​ർ പ​ദ്ധ​തി​യും കേ​ര​ളാ റെ​യി​ൽ ഡ​വ​ല​പ്പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് കോ​ർ​പ​റേ​ഷ​ൻ ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നാ​യി​രു​ന്നു സ​ബ്മി​ഷ​ന് സ​ർ​ക്കാ​രി​ന്‍റെ മ​റു​പ​ടി.
പ​ദ്ധ​തി​യു​ടെ സാ​ധ്യ​താ റി​പ്പോ​ർ​ട്ടും നി​ർ​ദ്ദി​ഷ്ട അ​ലൈ​ന്‍റ്മെ​ന്‍റും റെ​യി​ൽ​വെ ബോ​ർ​ഡി​ന്‍റേ​യും ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ​യും പ​രി​ഗ​ണ​ന​യി​ലാ​ണ്. ഇ​പ്പോ​ഴു​ള്ള പ്ലാ​ൻ പ്ര​കാ​രം ഈ ​ര​ണ്ട് ലൈ​നു​ക​ളും ക​ൽ​പ്പ​റ്റ​യി​ൽ യോ​ജി​ക്കു​ന്ന​തും അ​തി​നു ശേ​ഷം ഒ​റ്റ​ലൈ​നാ​യി നാ​ഗ​ർ​ഹോ​ള-​ബ​ന്ദി​പ്പൂ​ർ ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ കൂ​ടി ഭൂ​ഗർ​ഭ തു​ര​ങ്കം വ​ഴി ക​ർ​ണാ​ട​ക​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തു​മാ​ണ്. പ​രി​സ്ഥി​തി ലോ​ല​മേ​ഖ​ല​യി​ൽ ലൈ​നി​ന്‍റെ ആ​ഘാ​തം കു​റ​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഈ ​രീ​തി പ്ര​യോ​ജ​പ്പെ​ടു​ത്തി​യ​ത്.
അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യാ​യ​തി​നാ​ലും വ​ന​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റെി​ൽ​വേ പ​ദ്ധ​തി​യെ​ന്ന നി​ല​യ്ക്കും കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം, നാ​ഷ​ണ​ൽ ബോ​ർ​ഡ് ഓ​ഫ് വൈ​ൽ​ഡ് ലൈ​ഫ് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി, ദേ​ശീ​യ ക​ടു​വാ സം​ര​ക്ഷ​ണ അ​തോ​റി​റ്റി, പി​സി​സി​എ​ഫ് എ​ന്നി​വ​യു​ടെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. ഇ​തി​നു പു​റ​മേ ക​ർ​ണാ​ട​ക​യി​ൽ നി​ന്നും പ്രാ​ഥ​മി​ക സ​ർ​വേ, വി​ശ​ദ​മാ​യ സ​ർ​വേ എ​ന്നീ ന​ട​പ​ടി​ക​ൾ തു​ട​ങ്ങു​വാ​നു​ള്ള അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​ആ​വ​ശ്യ​ത്തി​ലേ​ക്കാ​യി കേ​ന്ദ്ര-​ക​ർ​ണാ​ട​ക സ​ർ​ക്കാ​രു​ക​ൾ​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​രും കെ-​റെ​യി​ലും ക​ർ​ണാ​ട​ക സ​ർ​ക്കാ​രു​മാ​യി സെ​പ്റ്റം​ബ​ർ 27ന് ​യോ​ഗം ചേ​ർ​ന്നി​രു​ന്നു. പ്ര​സ്തു​ത യോ​ഗ​ത്തി​ൽ ക​ർ​ണാ​ട​ക ഭാ​ഗ​ത്ത് നി​ന്നു​ള്ള സ​ർ​വേ ന​ട​പ​ടി​ക​ൾ​ക്കാ​യും മ​റ്റ് അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​നു​മ​തി ന​ൽ​കു​ന്ന​ത് പ​രി​ഗ​ണി​ക്കാ​മെ​ന്നു​ള്ള തീ​രു​മാ​ന​വും കൈ​ക്കൊ​ണ്ടി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ശ​ദ​മാ​യ പ്രൊ​പ്പോ​സ​ൽ ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്ത​താ​യും മ​റു​പ​ടി​യി​ൽ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.