വാ​സ​യോ​ഗ്യ​മാ​യ വീ​ടു​ക​ളി​ല്ല: ദു​രി​ത പെ​യ്ത്തി​ൽ പാ​ത്തി​വ​യ​ൽ കോ​ള​നി വാ​സി​ക​ൾ
Thursday, November 25, 2021 12:47 AM IST
വൈ​ത്തി​രി: പാ​ത്തി​വ​യ​ൽ പ​ണി​യ കോ​ള​നി നി​വാ​സി​ക​ൾ​ക്ക് പ​ങ്കു​വെ​ക്കാ​ൻ ഏ​റെ സ​ങ്ക​ട​ങ്ങ​ളു​ണ്ട്. വാ​സ​യോ​ഗ്യ​മാ​യ വീ​ടി​ല്ലാ​തെ, വൈ​ദ്യു​തി​യി​ല്ലാ​തെ, കു​ടി​വെ​ള്ള​മി​ല്ലാ​തെ, ദു​രി​ത​വു​മാ​യി മ​ല്ലി​ടു​ക​യാ​ണ് ഈ ​കോ​ള​നി​വാ​സി​ക​ൾ. ത​ങ്ങ​ൾ നേ​രി​ടു​ന്ന ഈ ​ദു​രി​ത​ങ്ങ​ളെ​ല്ലാം എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തും വോ​ട്ട് തേ​ടി​യെ​ത്തു​ന്ന​വ​രോ​ട് വി​വ​രി​ക്കു​മെ​ങ്കി​ലും പ്ര​ശ്ന പ​രി​ഹാ​രം അ​ക​ലെ​യാ​ണ് ഇ​വ​ർ​ക്ക്. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ൽ 14 ഡി​വി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ന്ന പാ​ത്തി​വ​യ​ൽ കോ​ള​നി​യി​ൽ ആ​കെ ഏ​ഴ് വീ​ടു​ക​ളാ​നു​ള്ള​ത്. പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ന്പ് നി​ർ​മ്മി​ച്ച കൊ​ണ്‍​ഗ്രീ​റ്റ് കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ച്ച ഭീ​ഷ​ണി​യി​ലാ​ണ്. വീ​ട്ടി​ൽ താ​മ​സി​ക്കാ​ൻ ക​ഴി​യാ​യാ​തോ​ടെ വ​ലി​ച്ചു​കെ​ട്ടി​യ കൂ​ര​യി​ൽ ജീ​വി​തം ത​ള്ളി​നീ​ക്കു​ക​യാ​ണ് കു​ടും​ബ​ങ്ങ​ൾ. ബാ​ക്കി​യു​ള്ള വീ​ടു​ക​ളി​ലാ​യി കൈ​ക്കു​ഞ്ഞു​ങ്ങ​ള​ട​ക്കം ഏ​ഴ് പേ​രാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഈ ​ര​ണ്ടു​വീ​ടു​ക​ളും കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. ത​റ​ക​ൾ പൊ​ളി​ഞ്ഞ് ഭി​ത്തി​ക​ൾ വീ​ണ്ടു​കീ​റി​യ നി​ല​യി​ലാ​ണ് മി​ക്ക വീ​ടു​ക​ളും. മേ​ൽ​ക്കൂ​ര​യ്ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​തി​നാ​ൽ മ​ഴ​പെ​യ്താ​ൽ വീ​ടു​ക​ൾ ചോ​ർ​ന്നൊ​ലി​ക്കും. ഇ​തി​നു​പു​റ​മെ രോ​ഗം​കൊ​ണ്ടും കോ​ള​നി​ക്കാ​ർ ദു​രി​ത​ത്തി​ലാ​ണ്.
കോ​ള​നി​യി​ൽ പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ന്പ് കി​ണ​ർ നി​ർ​മി​ച്ച​ങ്കി​ലും ഇ​പ്പോ​ൾ ഇ​ത് ഉ​പ​യോ​ഗ ശൂ​ന്യ​മാ​ണ്. വെ​ള്ളം നി​റം മ​ങ്ങി​യ​തോ​ടെ കു​ടി​ക്കാ​ൻ പ​റ്റാ​തെ​യാ​യി. ഇ​തി​നാ​ൽ തൊ​ട്ട​ടു​ത്ത വീ​ടു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​യാ​ണ് നി​ല​വി​ൽ ഈ ​കു​ടും​ബ​ങ്ങ​ൾ​ക്ക്. ഇ​തി​ന് പു​റ​മെ എ​ല്ലാ​വ​ർ​ക്കും വേ​ണ്ടി പ​ബ്ലി​ക് ടോ​യ്ല​റ്റ് നി​ർ​മി​ച്ച​ങ്കി​ലും മാ​ലി​ന്യം നി​റ​ഞ്ഞു ക​ടു​ത്ത ദു​ർ​ഗ​ന്ധ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പ​ല​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടും ഫ​ല​മി​ല്ലെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. ആ​യ​തി​നാ​ൽ കോ​ള​നി​ക്കാ​രു​ടെ നി​ര​ന്ത​ര പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​ണ്.