ത​ല​ശേ​രി-​മൈ​സൂ​രു റെ​യി​ൽ​പാ​ത ഹെ​ലി​ബോ​ണ്‍ സ​ർ​വേ ആ​രം​ഭി​ച്ചു
Thursday, November 25, 2021 12:49 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ത​ല​ശേ​രി-​മൈ​സൂ​രു റെ​യി​ൽ​പാ​ത​ക്കു​ള്ള ഹെ​ലി​കോ​പ്റ്റ​ർ സ​ർ​വേ ആ​രം​ഭി​ച്ചു. ഹെ​ലി​കോ​പ്റ്റ​റി​ൽ ഘ​ടി​പ്പി​ച്ച ഇ​ല​ക്ട്രോ മാ​ഗ്ന​റ്റി​ക് ഇ​ൻ​സ്ട്രു​മെ​ന്‍റ്സ് ഉ​പ​യോ​ഗി​ച്ചാ​ണ് ആ​കാ​ശ സ​ർ​വേ ന​ട​ത്തു​ന്ന​ത്. കൊ​ങ്ക​ണ്‍ റെ​യി​ൽ​വേ കോ​ർ​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹൈ​ദ​ര​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള്ള നാ​ഷ​ണ​ൽ ജ്യോ​ഗ്ര​ഫി​ക് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​ണ് സ​ർ​വേ ന​ട​ത്തു​ന്ന​ത്.
ഇ​ന്ന​ലെ മീ​ന​ങ്ങാ​ടി-​മാ​ന​ന്ത​വാ​ടി ഭാ​ഗ​ങ്ങ​ളി​ലാ​ണ് സ​ർ​വേ ന​ട​ത്തി​യ​ത്. രാ​വി​ലെ 9.30 ഓ​ടെ ബ​ത്തേ​രി ഹെ​ലി​പാ​ഡി​ൽ നി​ന്നും സം​ഘം സ​ർ​വേ​ക്കാ​യി പു​റ​പ്പെ​ട്ടു. ഡെ​ൻ​മാ​ർ​ക്കി​ൽ നി​ന്നു​ള്ള ര​ണ്ട് എ​ൻ​ജി​നി​യ​ർ​മാ​ര​ട​ക്കം സ​ർ​വേ​യു​ടെ ഭാ​ഗ​മാ​യു​ണ്ട്. വ​രും ദി​വ​സം മൈ​സൂ​രു​വി​ലേ​ക്കു​ള്ള സ​ർ​വേ​യും പൂ​ർ​ത്തി​യാ​ക്കും. തു​ട​ർ​ന്ന് സം​ഘം ത​ല​ശേ​രി​യി​ലേ​ക്ക് പോ​കും. പാ​ത​യു​ടെ സ​ർ​വേ​ക്കാ​യി 10 ദി​വ​സ​മാ​ണ് സം​ഘം വ​യ​നാ​ട്ടി​ലും ക​ണ്ണൂ​രി​ലു​മാ​യി ഉ​ണ്ടാ​വു​ക.
ഹെ​ലി​ബോ​ണ്‍ സ​ർ​വേ​പ്ര​കാ​രം ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ഏ​കോ​പി​ച്ചാ​യി​രി​ക്കും നി​ർ​ദി​ഷ്ട പാ​ത​യു​ടെ അ​ലൈ​ൻ​മെ​ന്‍റ് വ​രു​ക. പാ​ത ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ മ​ണ്ണി​ന്‍റെ ഘ​ട​ന, പാ​റ, ഭൂ​ഗ​ർ​ഭ ജ​ല​വി​താ​നം, ച​തു​പ്പ് പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് സ​ർ​വേ​യി​ലൂ​ടെ പ​രി​ശോ​ധി​ക്കു​ക. 18 കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് സ​ർ​വേ ന​ട​ത്തു​ന്ന​ത്. സ​ർ​വേ പ്ര​ഹ​സ​ന​വും ധൂ​ർ​ത്തു​മാ​ണെ​ന്ന ആ​രോ​പ​ണ​വു​മു​യ​രു​ന്നു​ണ്ട്.