റൂ​സ കോ​ള​ജ്: അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ഉ​റ​പ്പ്
Friday, November 26, 2021 12:59 AM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ടി​നു വേ​ണ്ടി മാ​ന​ന്ത​വാ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ഡി​ജി​റ്റ​ലാ​യി ത​റ​ക്ക​ല്ലി​ട​ൽ നി​ർ​വ​ഹി​ച്ച മോ​ഡ​ൽ ഡി​ഗ്രി കോ​ള​ജ് രാ​ഷ്ട്രീ​യ് ഉ​ച്ഛ​ത​ർ ശി​ക്ഷാ അ​ഭി​യാ​ൻ (റൂ​സ) വൈ​കാ​തെ യാ​ഥാ​ർ​ഥ്യ​മാ​വും.
കോ​ള​ജ് സ്ഥാ​പി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ വാ​ഗ്ദാ​നം​ചെ​യ്ത ഫ​ണ്ട് വി​ഹി​തം വൈ​കു​ന്ന​തി​ലെ ത​ട​സം നീ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​നെ നേ​രി​ൽ​ക്ക​ണ്ട് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി ഡോ.​ആ​ർ. ബി​ന്ദു ആ​വ​ശ്യ​പ്പെ​ട്ടു. അ​നു​കൂ​ല​മാ​യി ഇ​ട​പെ​ടാ​മെ​ന്ന്് കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ഉ​റ​പ്പ് ല​ഭി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.
സം​സ്ഥാ​ന ആ​വ​ശ്യ​പ്ര​കാ​രം, ര​ണ്ടാം​ഘ​ട്ട റൂ​സ പ​ദ്ധ​തി​യി​ൽ കേ​ന്ദ്ര​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​താ​ണ്. വ​യ​നാ​ട്ടി​ൽ ഒ​രു മോ​ഡ​ൽ ഡി​ഗ്രി കോ​ള​ജി​ന് 2018ൽ ​പ​ദ്ധ​തി അം​ഗീ​കാ​ര ബോ​ർ​ഡ് (പി​എ​ബി) യോ​ഗം അ​തി​ന് അ​നു​മ​തി​യും ന​ൽ​കി. അ​തേ വ​ർ​ഷം​ത​ന്നെ, മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് കോ​ള​ജ് മാ​ന​ന്ത​വാ​ടി​യി​ൽ ആ​വാ​മെ​ന്ന് നി​ശ്ച​യി​ച്ച​ത്.