കൈ​ക്കൂ​ലി വാ​ങ്ങി​യ സെ​ൻ​ട്ര​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടി
Saturday, November 27, 2021 12:36 AM IST
ക​ൽ​പ്പ​റ്റ: കൈ​ക്കൂ​ലി വാ​ങ്ങി​യ സെ​ൻ​ട്ര​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വി​ജി​ല​ൻ​സ് ക​യ്യോ​ടെ പൊ​ക്കി. ക​ട തു​ട​ങ്ങു​വാ​ൻ ജി​എ​സ്ടി ലൈ​സ​ൻ​സി​ന് വേ​ണ്ടി അ​പേ​ക്ഷി​ച്ച ആ​ളി​ൽ നി​ന്നും 3000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ട​യി​ൽ ക​ൽ​പ്പ​റ്റ സെ​ൻ​ട്ര​ൽ ടാ​ക്സ് ആ​ൻ​ഡ് സെ​ൻ​ട്ര​ൽ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റേ​റ്റി​ലെ ഹെ​ഡ് ഹ​വി​ൽ​ദാ​ർ വെ​ങ്ങ​പ്പ​ള്ളി സ്വ​ദേ​ശി സ​ജി തോ​മ​സി​നെ​യാ​ണ് മീ​ന​ങ്ങാ​ടി വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
മീ​ന​ങ്ങാ​ടി കൊ​ള​ഗ​പ്പാ​റ​യി​ൽ ക​ട തു​ട​ങ്ങു​വാ​ൻ സി​നോ​യി സെ​ബാ​സ്റ്റ്യ​ൻ എ​ന്ന​യാ​ൾ ജി​എ​സ്ടി ലൈ​സ​ൻ​സി​ന് വേ​ണ്ടി അ​പേ​ക്ഷി​ച്ച​പ്പോ​ഴാ​ണ് ക​ട പ​രി​ശോ​ധ​ന​യ്ക്കാ​യി കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് അ​പേ​ക്ഷ​ക​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​യ​നാ​ട് വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി എ. ​അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ജി​ല​ൻ​സ് സം​ഘം ഉ​ദ്യോ​ഗ​സ്ഥ​നെ ക​യ്യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.