ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​ന് പ​ദ്ധ​തി ത​യാ​റാ​ക്കും
Sunday, November 28, 2021 12:20 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​യ ബാ​ണാ​സു​ര സാ​ഗ​ർ, കാ​രാ​പ്പു​ഴ, പ്രി​യ​ദ​ർ​ശി​നി എ​സ്റ്റേ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കു​ന്ന പ​ദ്ധ​തി നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ ടൂ​റി​സം വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ടി ഡോ.​വി. വേ​ണു നി​ർ​ദേ​ശി​ച്ചു. ജി​ല്ല​യി​ലെ ടൂ​റി​സം വി​ക​സ​ന പ​ദ്ധ​തി​ക​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​യി ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.
ജി​ല്ല​യി​ലേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്കി​ൽ പ്ര​ധാ​ന ന​ര​ഗ​ങ്ങ​ൾ വീ​ർ​പ്പു മു​ട്ടു​ന്ന അ​വ​സ്ഥ​യാ​ണെ​ന്നും ബാ​ണാ​സു​ര​യി​ലും കാ​രാ​പ്പു​ഴ​യി​ലും പ്രി​യ​ദ​ർ​ശി​നി​യി​ലും കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത് ന​ഗ​ര​ങ്ങ​ളി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​രാ​പ്പു​ഴ, പ്രി​യ​ദ​ർ​ശി​നി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​വും അ​ദ്ദേ​ഹം മു​ന്നോ​ട്ടു​വ​ച്ചു. വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ ജി​ല്ല​യു​ടെ കു​തി​പ്പി​ന് സ​ഹാ​യ​ക​ര​മാ​കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി അ​ദ്ദേ​ഹം വി​ല​യി​രു​ത്തി.
യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ. ​ഗീ​ത, സ​ബ്ക​ള​ക്ട​ർ ആ​ർ. ശ്രീ​ല​ക്ഷ്മി, എ​ഡി​എം എ​ൻ.​ഐ. ഷാ​ജു, ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡി.​വി. പ്ര​ഭാ​ത്, ഡി​ടി​പി​സി സെ​ക്ര​ട്ട​റി കെ.​ജി. അ​ജേ​ഷ്, സൗ​ത്ത് ഡി​എ​ഫ്ഒ എ. ​ഷ​ജ്ന, വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എ​സ്. ന​രേ​ന്ദ്ര ബാ​ബു, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ എ.​കെ. ദി​വേ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.