കൈക്കൂലിക്കേസിൽ ആ​ർഐ​ക്ക് ഒ​ന്പ​ത് വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും
Sunday, November 28, 2021 12:21 AM IST
ഊ​ട്ടി: ഊ​ട്ടി ത​ഹ​സി​ൽ​ദാ​ർ ഓ​ഫീ​സി​ലെ ആ​ർ​ഐ​യാ​യി​രു​ന്ന ന​ട​രാ​ജ​ന് ഊ​ട്ടി വി​ജി​ല​ൻ​സ് കോ​ട​തി ഒ​ന്പ​ത് വ​ർ​ഷം ക​ഠി​ന ത​ട​വും 6000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. 2007ൽ ​ഊ​ട്ടി സ്വ​ദേ​ശി ജോ​ണ്‍ പോ​സ്കോ ഇ​യാ​ൾ​ക്കെ​തി​രെ വി​ജി​ല​ൻ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.
സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് വേ​ണ്ടി സ​മീ​പി​ച്ച​പ്പോ​ൾ 500 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു. കൈ​ക്കൂ​ലി ന​ൽ​കു​ന്ന​തി​നി​ടെ വി​ജി​ല​ൻ​സ് ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​സ്തു​ത കേ​സ് ഊ​ട്ടി കോ​ട​തി​യി​ൽ ന​ട​ന്നു വ​രി​ക​യാ​യി​രു​ന്നു. കേ​സി​ൽ ഇ​ന്ന​ലെ​യാ​ണ് വി​ധി പ​റ​ഞ്ഞ​ത്.

ഒ​ന്നാം വ​ർ​ഷ ബി​ടെ​ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി ഗ​വ.​എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ഒ​ഴി​വു​ള്ള​തും ഒ​ഴി​വ് വ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തു​മാ​യ ഒ​ന്നാം വ​ർ​ഷ ബി​ടെ​ക് (റ​ഗു​ല​ർ) സീ​റ്റു​ക​ളി​ലേ​ക്ക് ത​ൽ​സ​മ​യ പ്ര​വേ​ശ​നം ന​ട​ത്തു​ന്നു. റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ ചെ​ക്ക് ലി​സ്റ്റി​ൽ പ​റ​ഞ്ഞ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം 30 ന് ​രാ​വി​ലെ 11 ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.
നി​ല​വി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ചി​ട്ടു​ള്ള​വ​ർ പ​ഠി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്നു​ള്ള എ​ൻ​ഒ​സി ഹാ​ജ​രാ​ക്ക​ണം പു​തു​താ​യി പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​വ​ർ അ​നു​ത​ന്നെ മു​ഴു​വ​ൻ ഫീ​സും അ​ട​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.gecwyd.ac.in വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ഫോ​ണ്‍: 04935 257321.