പ​ഴ​ശി അ​നു​സ്മ​ര​ണം: അ​ന്ത​ർ​ദേ​ശീ​യ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ം
Monday, November 29, 2021 12:16 AM IST
പു​ൽ​പ്പ​ള്ളി: പ​ഴ​ശി​രാ​ജ കോ​ള​ജ് ച​രി​ത്ര വി​ഭാ​ഗം പ​ഴ​ശി അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്ത​ർ​ദേ​ശീ​യ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കും. മ​ല​ബാ​റി​ലെ ആ​ദ്യ മ​ല​യാ​ള ഇം​ഗ്ലീ​ഷ് ഭാ​ഷ നി​ഘ​ണ്ടു (1859)വി​ന്‍റെ ര​ച​യി​താ​വും മ​ല​യാ​ള ഭാ​ഷ​ക്ക് വ​ലി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ​തു​മാ​യ ജ​ർ​മ​ൻ മി​ഷ​ന​റി ഡോ. ​ഹെ​ർ​മ​ൻ ഗു​ണ്ട​ർ​ട്ടി​ന്‍റെ ആ​റാം ത​ല​മു​റ​യി​ലെ കു​ടും​ബാ​ഗ​മാ​യ ഡോ. ​മാ​ർ​ഗ​രെ​റ്റ് ഫ്ര​ൻ​സ് പ​ഴ​ശി അ​നു​സ്മ​ര​ണ ദി​ന​ത്തി​ൽ പ​ഴ​ശി​രാ​ജ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കും.
പ​ഴ​ശി അ​നു​സ്മ​ര​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു 30 ന് ​പ​ഴ​ശി​രാ​ജ കോ​ള​ജ് ച​രി​ത്ര വി​ഭാ​ഗം സ​ങ്ക​ടി​പ്പി​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വെ​ബി​നാ​ർ പ​ഴ​ശി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന​തി​നൊ​പ്പ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ളോ​ട് സം​വ​ദി​ക്കു​ന്ന​ത്. കോ​ള​ജ് മാ​നേ​ജ​റും ബ​ത്തേ​രി രൂ​പ​താ​ധ്യ​ക്ഷ​നു​മാ​യ ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് വെ​ബി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജ​ർ​മ​നി​യി​ലെ സ്റ്റാ​ഗ​ർ​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ച​രി​ത്ര വി​ഭാ​ഗം പ്രൊ​ഫ​സ​റും ജ​ർ​മ​നി ഗു​ണ്ട​ർ​ട്ട് ഫൗ​ണ്ടേ​ഷ​ൻ മേ​ധാ​വി​യു​മാ​യ അ​വ​ർ ജ​ർ​മ​നി​യി​ലെ ഹെ​യ്ഡ​ൽ​ബ​ർ​ഗ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നു​മാ​ണ് പ​ഴ​ശി സ​മ​ര​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ഗ​വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഹെ​ർ​മ​ൻ ഗു​ണ്ട​ർ​ട്ട് മ​ല​ബാ​റി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച ജ​ർ​മ​നി​യി​ലെ ട്യൂ​ബി​ൻ​ടോ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ത​ല​ശേ​രി രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് അ​വ​ർ ഗ​വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.
സൂം ​ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ക്കു​ന്ന വെ​ബി​നാ​റി​ൽ മ​റ്റു കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും അ​വ​സ​ര​മു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.