ചീ​ക്ക​ല്ലൂ​രി​ലെ കൃ​ഷി നാ​ശം; വി​ദ​ഗ്ധ സം​ഘം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്
Friday, December 3, 2021 12:28 AM IST
ക​ണി​യാ​ന്പ​റ്റ: മ​ണ്ണൂ​ത്തി കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്നും വാ​ങ്ങി​യ മ​നു​വ​ർ​ണ്ണ നെ​ൽ വി​ത്ത് ഉ​പ​യോ​ഗി​ച്ച് 240 ഏ​ക്ക​റി​ൽ കൃ​ഷി ചെ​യ്ത ചീ​ക്ക​ല്ലൂ​രി​ലെ ക​ർ​ഷ​ക​ർ​ക്ക് നേ​രി​ട്ട ന​ഷ്ടം സം​ബ​ന്ധി​ച്ച് കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രെ ഉ​ൾ​കൊ​ള്ളി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ ത​യാ​റാ​വ​ണ​മെ​ന്ന് യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ട്ര​ഷ​റ​ർ പി. ​ഇ​സ്മാ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഗു​ണ​നി​ല​വാ​ര​വും അ​നു​ബ​ന്ധ കാ​ര്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് ബോ​ധ്യ​പ്പെ​ടു​ന്ന​തി​ന് മു​ന്പാ​ണോ വി​ത്തു​ക​ൾ വി​പ​ണി​യി​ലെ​ത്തി​ച്ചെ​തെ​ന്ന കാ​ര്യം അ​ന്വേ​ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ട​ണം. പാ​ട്ട​വും കൂ​ലി ചെ​ല​വും ക​ണ​ക്കാ​ക്കി താ​മ​സം കൂ​ടാ​തെ കൃ​ഷി​ക്കാ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും സ​ർ​ക്കാ​ർ ത​യാ​റാ​വ​ണ​മെ​ന്നും ഇ​സ്മാ​യി​ൽ പ​റ​ഞ്ഞു.