ര​ക്ഷി​താ​ക്ക​ൾ​ക്കു ക​ന്പ്യൂ​ട്ട​ർ പ​രി​ശീ​ല​നം ന​ൽ​കി മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് തോ​മ​സ് എ​യു​പി സ്കൂ​ൾ
Friday, December 3, 2021 12:31 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് തോ​മ​സ് എ​യു​പി സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക സാ​ക്ഷ​ര​ത ദി​ന​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്ക് ക​ന്പ്യൂ​ട്ട​ർ പ​രി​ശീ​ല​നം ന​ൽ​കു​ന്ന ഐ​ടി അ​റ്റ് ഹോം ​എ​ന്ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ളി​ലെ ലാ​പ്ടോ​പ്പ്, പ്രൊ​ജ​ക്റ്റ​ർ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ കൃ​ത്യ​മാ​യ പാ​ഠ​ങ്ങ​ളാ​ണ് പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി ര​ക്ഷി​താ​ക്ക​ളെ പ​ഠി​പ്പി​ക്കു​ന്ന​ത്.
ഈ ​പാ​ഠ്യ വ​ർ​ഷം എ​ല്ലാ ര​ക്ഷി​താ​ക്ക​ളും അ​ടി​സ്ഥാ​ന വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ൽ നൈ​പു​ണ്യം ഉ​ള്ള​വ​രാ​കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​ജി. ജോ​ണ്‍​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പി​ക പി.​സി. റാ​ണി, അ​ല​ൻ ഷി​ജു, ആ​ൻ​ട്രീ​സ ജോ​സ്, എം.​എം. ആ​ന്‍റ​ണി, ധ​ന്യ സ​ഖ​റി​യാ​സ്, സി​സ്റ്റ​ർ രാ​ഗി​ൻ ജോ​ർ​ജ്, സി​സ്റ്റ​ർ അ​ൻ​സ, നോ​ബി പ​ള്ളി​ത്ത​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.