ബാ​ങ്കി​ൽ ഇ​ട​പാ​ടു​കാ​രുടെ പ്ര​തി​ഷേ​ധം
Saturday, December 4, 2021 12:44 AM IST
പ​ന്ത​ല്ലൂ​ർ: എ​രു​മാ​ട് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്ന് സ്വ​ർ​ണ പ​ണ​യ​ത്തി​നു വാ​യ്പ എ​ടു​ത്ത​വ​ർ​ക്ക് സ​ർ​ക്കാ​രി​ന്‍റെ ക​ടാ​ശ്വാ​സ പ​ദ്ധ​തി​യി​ൽ നി​ന്നു​ള്ള ഇ​ള​വ് ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വാ​യ്പ എ​ടു​ത്ത​വ​ർ ബാ​ങ്കി​ന് മു​ന്പി​ൽ പ്ര​തി​ഷേ​ധി​ച്ചു. ഇ​വി​ടെ നി​ന്ന് 1,300 പേ​ർ സ്വ​ർ​ണ പ​ണ​യ​ത്തി​ന് വാ​യ്പ എ​ടു​ത്തി​രു​ന്നു. ഇ​തി​ൽ 1148 പേ​ർ അ​ഞ്ചു പ​വ​ന് താ​ഴെ​യാ​ണ് പ​ണ​യം വ​ച്ചി​ട്ടു​ള്ള​ത്.
അ​ഞ്ച് പ​വ​ന് താ​ഴെ സ്വ​ർ​ണം പ​ണ​യം വ​ച്ച​വ​ർ​ക്ക് സ​ർ​ക്കാ​രി​ന്‍റെ ക​ടാ​ശ്വാ​സ പ​ദ്ധ​തി​യി​ൽ ഇ​ള​വ് ല​ഭി​ക്ക​ണം. എ​ന്നാ​ൽ ഈ ​ബാ​ങ്കി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​ള​വ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​ട​പാ​ടു​കാ​ർ ആ​രോ​പി​ച്ചു. സ്വ​ർ​ണം പ​ണ​യം വ​ച്ച​വ​ർ​ക്ക് പ​ലി​ശ അ​ട​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബാ​ങ്കി​ൽ നി​ന്ന് നോ​ട്ടീ​സ് വ​ന്ന​തോ​ടെ​യാ​ണ് പ​ല​രും വി​വ​രം അ​റി​ഞ്ഞ​ത്.

ആ​ടു വി​ത​ര​ണ പ​ദ്ധ​തി ആ​രം​ഭി​ച്ചു

ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ പു​തി​യ പ​ദ്ധ​തി പ്ര​കാ​രം ര​ണ്ടാ​യി​രം പേ​ർ​ക്ക് സൗ​ജ​ന്യ ആ​ടു​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​സ്.​പി. അ​മൃ​ത് അ​റി​യി​ച്ചു. വി​ധ​വ​ക​ൾ, ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ച സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണ് ഈ ​പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക. അ​ഞ്ച് ആ​ടു​ക​ൾ വീ​ത​മാ​ണ് ല​ഭി​ക്കു​ക. ഇ​തി​നാ​യി 76.53 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.