സു​ൽ​ത്താ​ൻ ബ​ത്തേ​രി-​കോ​യ​ന്പ​ത്തൂ​ർ ബ​സ് സ​ർ​വീ​സ് ഇ​ന്ന് മു​ത​ൽ
Sunday, December 5, 2021 12:56 AM IST
ഗൂ​ഡ​ല്ലൂ​ർ: ബ​ത്തേ​രി-​കോ​യ​ന്പ​ത്തൂ​ർ ബ​സ് സ​ർ​വീ​സ് ഇ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കും. ബ​ത്തേ​രി ഡി​പ്പോ​യി​ൽ നി​ന്ന് കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് ര​ണ്ട് വ​ർ​ഷ​ത്തോ​ള​മാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ എ​ട്ടി​ന് ബ​ത്തേ​രി​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് പാ​ട്ട​വ​യ​ൽ, ദേ​വ​ർ​ഷോ​ല, ഗൂ​ഡ​ല്ലൂ​ർ, ഊ​ട്ടി, മേ​ട്ടു​പാ​ള​യം വ​ഴി കോ​യ​ന്പ​ത്തൂ​രി​ലെ​ത്തി രാ​ത്രി ഒ​ന്പ​തി​ന് കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്നും പു​റ​പ്പെ​ടും.
രാ​ത്രി 9.30ന് ​ബ​ത്തേ​രി​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് താ​ളൂ​ർ, ചേ​ര​ന്പാ​ടി, ദേ​വാ​ല, നാ​ടു​കാ​ണി, ഗൂ​ഡ​ല്ലൂ​ർ, മേ​ട്ടു​പാ​ള​യം വ​ഴി കോ​യ​ന്പ​ത്തൂ​രി​ലെ​ത്തി പി​റ്റെ ദി​വ​സം രാ​വി​ലെ പ​തി​നൊ​ന്നി​ന് കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് ഇ​തേ വ​ഴി ബ​ത്തേ​രി​യി​ലെ​ത്തും. ബ​സ് സ​ർ​വീ​സ് പു​നഃ​രാ​രം​ഭി​ച്ച​ത് വി​ദ്യാ​ർ​ഥി​ക​ൾ, വ്യാ​പാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​കും.