‘കു​റ്റ​കൃ​ത്യ​ത്തി​ന് ജ​യി​ൽ ശി​ക്ഷ മാ​ത്ര​മ​ല്ല പ്ര​തി​വി​ധി’
Monday, December 6, 2021 12:29 AM IST
ക​ൽ​പ്പ​റ്റ: സ​മൂ​ഹ​ത്തി​ൽ ന​ട​മാ​ടു​ന്ന ക്രി​മി​ന​ൽ കു​റ്റ​കൃ​ത്യ​ത്തി​ന് ജ​യി​ൽ ശി​ക്ഷ മാ​ത്ര​മ​ല്ല പ്ര​തി​വി​ധി. ന​ല്ല​ന​ട​പ്പു നി​യ​മ​വും സാ​മൂ​ഹി​ക പ്ര​തി​രോ​ധ സേ​വ​ന​ങ്ങ​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് പ്രൊ​ബേ​ഷ​ൻ പ​ക്ഷാ​ച​ര​ണ മാ​ധ്യ​മ ശി​ൽ​പ​ശാ​ല ച​ർ​ച്ച ചെ​യ്തു. സാ​മൂ​ഹ്യ നീ​തി വ​കു​പ്പ്, പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ്, പ്ര​സ് ക്ല​ബ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ്രൊ​ബേ​ഷ​ൻ പ​ക്ഷാ​ച​ര​ണ മാ​ധ്യ​മ ശി​ൽ​പ​ശാ​ല ക​ൽ​പ്പ​റ്റ ഡി​വൈ​എ​സ്പി എം.​ഡി. സു​നി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സാ​ഹ​ച​ര്യ​ങ്ങ​ൾ കൊ​ണ്ട് ഗു​രു​ത​ര​മ​ല്ലാ​ത്ത കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടു പോ​യ​വ​രെ ജ​യി​ലി​ൽ അ​ട​ക്കാ​തെ ത​ന്നെ തെ​റ്റ് തി​രു​ത്താ​നു​ള്ള അ​വ​സ​രം ന​ല്ല​ന​ട​പ്പ് നി​യ​മ​ത്തി​ലൂ​ടെ ന​ൽ​കു​ന്ന​തി​ലൂ​ടെ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ എ​ണ്ണം കു​റ​യ്ക്കു​വാ​ൻ സാ​ധി​ക്കു​മെ​ന്ന് ഡി​വൈ​എ​സ്പി എം.​ഡി സു​നി​ൽ കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്രൊ​ബേ​ഷ​ൻ സം​വി​ധാ​നം എ​ന്ന വി​ഷ​യ​ത്തി​ൽ ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ് റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ മ​ജേ​ഷ് രാ​മ​ൻ, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ സേ​വ​ന​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ ജി​ബി​ൻ കെ. ​ഏ​ലി​യാ​സ് തു​ട​ങ്ങി​യ​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ. ​സ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​കെ. പ്ര​ജി​ത്ത്, പ്രൊ​ബേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് പി. ​മു​ഹ​മ്മ​ദ് അ​ജ്മ​ൽ, പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി നി​സാം കെ. ​അ​ബ്ദു​ള്ള തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.