മു​ട്ട​ക്കോ​ഴി കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്തു
Monday, December 6, 2021 12:29 AM IST
മ​ട്ടി​ല​യം: സി​എം​ഐ സ​ന്യാ​സ​സ​ഭ​യു​ടെ സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​മാ​യ സേ​വ(​സി​ഇ​വി​എ) യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ട്ട​ക്കോ​ഴി കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്തു. മു​ട്ട​യു​ൽ​പാ​ദ​ന​ത്തി​ൽ സ്വ​യം​പ​ര്യാ​പ്ത​ത നേ​ടു​വാ​നും വീ​ട്ട​മ്മ​മാ​ർ​ക്ക് വ​രു​മാ​ന​ദാ​യ​ക പ്ര​വ​ർ​ത്ത​ന​ത്തി​ന് പ്രോ​ത്സാ​ഹ​ന​മാ​യും ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി നി​ര​വി​ൽ​പു​ഴ കേ​ന്ദ്ര​മാ​യി സെ​ന്‍റ് ഏ​ലി​യാ​സ് പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന സ​മ​ഗ്ര സാ​മൂ​ഹ്യ സേ​വ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 73 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഒ​രു കോ​ഴി​ക്ക് 130 രൂ​പ വി​ല​വ​രു​ന്ന അ​ഞ്ച് ഗി​രി​രാ​ജ മു​ട്ട​ക്കോ​ഴി​ക​ൾ വീ​തം വി​ത​ര​ണം ന​ട​ത്തി​യ​ത്.
കു​ഞ്ഞോം ഭാ​ഗ​ത്തു​ള്ള വി​ത​ര​ണം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ബി മു​ക്കാ​ട്ടു​കാ​വു​ങ്ക​ലും നി​ര​വി​ൽ​പു​ഴ ഭാ​ഗ​ത്ത് സേ​വ​യു​ടെ സെ​ക്ര​ട്ട​റി ഫാ.​മാ​ത്യു കി​രി​യാ​ന്ത​ൻ, സെ​ന്‍റ് ഏ​ലി​യാ​സ് പ​ള്ളി​വി​കാ​രി ഫാ. ​ജോ​ണി പ​നം​തോ​ട്ടം സി​എം​ഐ​യും നി​ർ​വ​ഹി​ച്ചു.
സി​എം​ഐ സ​ഭ നി​ര​വി​ൽ​പു​ഴ ഭാ​ഗ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ​ങ്ങ​ളാ​യ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​ഞ്ഞോം പ​ള്ളി വി​കാ​രി ഫാ. ​ജോ​ബി മു​ക്കാ​ട്ട്കാ​വു​ങ്ക​ൽ അ​ഭി​ന​ന്ദി​ച്ചു.