ക​ന്പി​ളി വി​ത​ര​ണം ചെ​യ്തു
Monday, December 6, 2021 12:33 AM IST
പു​ൽ​പ്പ​ള്ളി: ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 60 വ​യ​സ് ക​ഴി​ഞ്ഞ എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന ക​ന്പി​ളി വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന സു​കു നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​ടി. ക​രു​ണാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ശ്രീ​ദേ​വി മു​ല്ല​ക്ക​ൽ, മ​ണി പാ​ന്പ​നാ​ൽ, ജോ​ളി ന​രി​തൂ​ക്കി​ൽ, ഉ​ഷ, രാ​ജു തോ​ണി​ക്ക​ട​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റോ​ഡ് ഉ​ദ്ഘാ​ട​നം

മേ​പ്പാ​ടി: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ നെ​ല്ലി​മു​ണ്ട - അ​ന്പ​ല​ക്കു​ന്ന് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​സീ​മ നി​ർ​വ​ഹി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി ഈ ​റോ​ഡ് ത​ക​ർ​ന്ന് കി​ട​ക്കു​ക​യാ​യി​രു​ന്നു. ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ള​യ ഫ​ണ്ടി​ൽ നി​ന്നും 10 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് ആ​ണ് റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന ര​മേ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് മെ​ന്പ​ർ രാ​ഘ​വ​ൻ, മേ​പ്പാ​ടി വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ സു​നീ​റ മു​ഹ​മ്മ​ദ് റാ​ഫി, ശി​ഹാ​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.