ഡബ്ല്യുഎസ്എസ്എസ് 200 തു​ല്യബാ​ധ്യ​താ സം​ഘ​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ന്നു
Saturday, January 15, 2022 11:33 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ന​ബാ​ർ​ഡി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ വ​യ​നാ​ട് ജി​ല്ല​യി​ൽ 200 തു​ല്യബാ​ധ്യ​താ സം​ഘ​ങ്ങ​ൾ (ജ​ഐ​ൽ​ജി) രൂ​പീ​ക​രി​ക്കും. ഇ​തി​ലൂ​ടെ 200 ഗ്രൂ​പ്പ് ത​ല സം​ര​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​വാ​ൻ സാ​ധി​ക്കും.

നാ​ലു മു​ത​ൽ 10 വ​രെ അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് തു​ല്യ ബാ​ധ്യ​ത സം​ഘ​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ക. വി​വി​ധ ത​ര​ത്തി​ലു​ള്ള സം​ര​ഭ​ങ്ങ​ൾ ഗ്രൂ​പ്പ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ങ്ങു​ക, അ​തു​വ​ഴി സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ടു​ബ​ങ്ങ​ൾ​ക്കു സ്ഥി​ര​മാ​യ വ​രു​മാ​നം ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ട​യാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

തു​ല്യബാ​ധ്യ​താ സം​ഘ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി​ട്ടു​ള്ള പ​രി​ശീ​ല​ന​ങ്ങ​ൾ, ആ​വ​ശ്യ​മാ​യ റി​ക്കാ​ർ​ഡു​ക​ൾ, ബാ​ങ്കി​ൽ നി​ന്നും വാ​യ്പ കി​ട്ടു​ന്ന​തി​നാ​വ​ശ്യ​മാ​യ പ്രോ​ജ​ക്ടു​ക​ൾ തു​ട​ങ്ങി​യ​വ വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഈ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​താ​ണ്. കേ​ര​ള ബാ​ങ്ക്, കാ​ന​റാ ബാ​ങ്ക്, കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് എ​ന്നീ ബാ​ങ്കു​ക​ളു​മാ​യി ചേ​ർ​ന്നാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

തു​ല്യ ബാ​ധ്യ​ത സം​ഘ​ങ്ങ​ൾ രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ കൂ​ട്ടാ​ല നി​ർ​വ​ഹി​ച്ചു. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ.​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ്, കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ജോ തോ​പ്പി​ൽ, ടെ​ക്നി​ക്ക​ൽ എ​ക്സ്പേ​ർ​ട്ട് ജാ​ൻ​സി ജി​ജോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ പ​രി​ശീ​ല​ത്തി​ന് കേ​ര​ള ബാ​ങ്ക് അ​ഗ്രി​ക്ക​ൾ​ച്ച​ർ ഓ​ഫീ​സ​ർ ആ​ഷ ഉ​ണ്ണി നേ​തൃ​ത്വം ന​ൽ​കി.