യാത്രക്കാർക്ക് ഭീഷണിയായി നാ​യ്ക്ക​ട്ടി പാ​ലം
Monday, January 17, 2022 12:37 AM IST
മാ​ന​ന്ത​വാ​ടി: അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യാ​യ കാ​ട്ടി​ക്കു​ളം തോ​ൽ​പ്പെ​ട്ടി റോ​ഡി​ലെ നാ​യ്ക്ക​ട്ടി പാ​ലം. രാ​ത്രി​യാ​ത്രാ ഗ​താ​ഗ​ത നി​രോ​ധ​നം നി​ല​വി​ൽ ഇ​ല്ലാ​ത്ത ജി​ല്ല​യി​ലെ ഏ​ക

അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യാ​യ കാ​ട്ടി​ക്കു​ളം തോ​ൽ​പെ​ട്ടി റോ​ഡി​ലെ നാ​യ്ക്ക​ട്ടി പാ​ലം കൈ​വ​രി​ക​ൾ ത​ക​ർ​ന്ന​തി​നാ​ൽ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് രാ​ത്രി​യി​ൽ ഈ ​വ​ഴി ക​ട​ന്ന് പോ​കു​ന്ന​ത്. വ​ന​ത്തി​ലൂ​ടെ​യു​ള്ള റോ​ഡി​ൽ കൊ​ടും വ​ള​വി​ലാ​ണ് പാ​ലം ഉ​ള്ള​ത്. ഒ​ട്ടേ​റെ അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യ പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ഇ​തി​ന​കം ഏ​താ​ണ്ട് പൂ​ർ​ണ​മാ​യി ത​ന്നെ ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. പാ​ലം അ​പ​ക​ട​ത്തി​ലാ​ണ് എ​ന്ന് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ക്കാ​നോ സു​ര​ക്ഷാ മു​ൻ ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​നോ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. ഓ​രോ അ​പ​ക​ട​ങ്ങ​ൾ​ക്ക് ശേ​ഷ​വും ഇ​ത്ത​രം ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​രാ​റു​ണ്ടെ​ങ്കി​ലും അ​വ ഇ​തു​വ​രെ പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ജി​ല്ല​യി​ൽ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ ന​ട​ന്ന പാ​ല​മാ​ണ് നാ​യ്ക്ക​ട്ടി​പ്പാ​ലം.