ക​ഞ്ചാ​വ്, പി​ടി​ച്ചു​പ​റിക്കൽ കേ​സു​ക​ളി​ലെ പ്ര​തി അ​ട​ക്കം മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
Friday, January 21, 2022 12:33 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ഞ്ചാ​വ്, ഹൈ​വേ പി​ടി​ച്ചു​പ​റി അ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. ബ​ത്തേ​രി ദൊ​ട്ട​പ്പ​ൻ​കു​ളം പു​ൽ​പാ​റ​യി​ൽ പി.​യു. ജോ​സ് എ​ന്ന സി​സി ജോ​സ് (51), മ​ല​പ്പു​റം അ​യ്യാ​യ മു​ണ്ട​ക്ക​ര സൗ​ക്ക​ത്തു​ള്ള എ​ന്ന ഷൗ​ക്ക​ത്ത് (44), വെ​ല്ലൂ​ർ കീ​ഴാ​ചൂ​ൽ ബു​ധ​ർ ന​ഗ​ർ കാ​ർ​ത്തി​ക് മോ​ഹ​ൻ (32) എ​ന്നി​വ​രെ​യാ​ണ് ആ​ന്ധ്ര​യി​ലെ കാ​ക്കി​നാ​ടി​യി​ൽ നി​ന്നും സാ​ഹ​സി​ക​മാ​യി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ്ര​ത്യേ​ക ര​ഹ​സ്യ അ​റ​ക​ളു​ള്ള കാ​റും പി​ടി​ച്ചെ​ടു​ത്തു.

വ​യ​നാ​ട് എ​സ്പി​യു​ടെ കീ​ഴി​ലു​ള്ള ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ​ത്തേ​രി എ​സ്ഐ​യും സം​ഘ​വു​മാ​ണ് കാ​ക്കി​നാ​ട പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തെ​ടെ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ജോ​സി​ന്‍റെ പേ​രി​ൽ 19 കേ​സു​ക​ളു​ണ്ടെ​ന്ന് വ​യ​നാ​ട് എ​സ്പി അ​ർ​വി​ന്ദ് സു​കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഷൗ​ക്ക​ത്തി​ന്‍റെ പേ​രി​ൽ തി​രു​നെ​ല്ലി സ്റ്റേ​ഷ​നി​ൽ കേ​സു​ണ്ട്. ജോ​സി​ന്‍റെ പേ​രി​ൽ ബ​ത്തേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 14 കേ​സു​ക​ളും പ​ടി​ഞ്ഞാ​റ​ത്ത​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും കോ​ഴി​ക്കോ​ട് സി​ബി​സി​ഐ​ഡി​യി​ലും ക​ർ​ണാ​ട​ക​യി​ലെ വെ​ലൂ​ർ സ്റ്റേ​ഷ​നി​ലും കു​പ്പാ​ടി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലും തി​രു​നെ​ല്ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ലു​മാ​ണ് കേ​സു​ക​ളു​ള്ള​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മൂ​ന്നി​ന് കൊ​ള​ഗ​പ്പാ​റ വ​ട്ട​ത്തി​മൂ​ല​യി​ൽ നി​ന്നും പി​ടി​കൂ​ടി​യ 102.650 കി​ലോ ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​യാ​ണ് ജോ​സ്. 48 പൊ​തി​ക​ളി​ലാ​യാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. വീ​ട്ടു​ട​മ​സ്ഥ​നാ​യ വ​ട്ട​ത്തി​മൂ​ല കോ​ള​നി​യി​ലെ കൃ​ഷ്ണ​ൻ​കു​ട്ടി​യെ അ​ന്ന് അ​റ​സ്റ്റ് ചെ​യ്തെ​ങ്കി​ലും ജോ​സ് മു​ങ്ങു​ക​യാ​യി​രു​ന്നു. എ​ല്ലാ കേ​സു​ക​ളു​ടേ​യും പ്ര​ധാ​ന സൂ​ത്ര​ധാ​ര​ൻ ജോ​സാ​ണെ​ന്ന് എ​സ്പി പ​റ​ഞ്ഞു. മ​റ്റു​ള്ള​വ​രെ​കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. എ​വി​ടേ​യും സ്ഥി​ര​മാ​യി താ​മ​സി​ക്കാ​തെ ക​റ​ങ്ങി ന​ട​ന്ന് ഓ​പ്പ​റേ​ഷ​ൻ ന​യ​ത്തു​ന്ന​താ​ണ് ഇ​വ​രു​ടെ പ്ര​ത്യേ​ക​ത​യെ​ന്ന് എ​സ്പി പ​റ​ഞ്ഞു.

ജോ​സ് ആ​ന്ധ്ര​യി​ലു​ണ്ടെ​ന്നു​ള്ള ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ത്തി​ലാ​ണ് പോ​ലീ​സ് അ​വി​ടേ​ക്ക് തി​രി​ച്ച​ത്. ര​ണ്ടു​ദി​വ​സം അ​വി​ടെ ത​ങ്ങി​യ​ശേ​ഷ​മാ​ണ് പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞ​ത്. ജോ​സി​നോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​വ​രേ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ബ​ത്തേ​രി എ​സ്ഐ ജെ. ​ഷ​ജീം, എ​എ​സ്ഐ കെ.​വി. അ​നീ​ഷ്, ബി​നീ​ഷ്, ആ​ഷ്ലി​ൻ, നാ​ർ​ക്കോ​ട്ടി​ക് സെ​ൽ എം.​എ. അ​ന​സ്, ഡ്രൈ​വ​ർ സ​ന്തോ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.