കു​ട്ടു​വും കു​ഞ്ചു​വും ജി​ല്ലാ​ത​ല വി​ദ്യാ​ർ​ഥി ക​ർ​ഷ​ക അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി
Saturday, January 22, 2022 12:24 AM IST
മാനന്തവാടി: കൃ​ഷി​ചെ​യ്തും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടും കോ​വി​ഡ് കാ​ല​ത്തെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നൊ​പ്പം കൃ​ഷി​പാ​ഠ​വും പ​രി​ശീ​ലി​ച്ച സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ അം​ഗീ​കാ​രം. വെ​ള്ള​മു​ണ്ട ഒ​ഴു​ക്ക​ൻ​മൂ​ല സ്വ​ദേ​ശി​ക​ളും മ​ക്കി​യാ​ട് ഹോ​ളി ഫെ​യ്സ് സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​യ എ​യ്ഡ​ൻ വ​ർ​ക്കി ഷി​ബു (കു​ട്ടു) സ​ഹോ​ദ​ര​ൻ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി എ​യ്ഡ്രി​യാ​ൻ ജോ​ണ്‍ ഷി​ബു (കു​ഞ്ചു) എ​ന്നി​വ​ർ​ക്കാ​ണ് വ​യ​നാ​ട് ജി​ല്ലാ​ത​ല വി​ദ്യാ​ർ​ഥി ക​ർ​ഷ​ക അ​വാ​ർ​ഡ് ര​ണ്ടാം സ്ഥാ​നം
ല​ഭി​ച്ച​ത്.
പ​റ​ന്പി​ൽ ച​ക്ക​ക്കു​രു​വും മാ​ങ്ങ​യ​ണ്ടി​യും കു​ഴി​ച്ചി​ട്ടും ഉ​പ​യോ​ഗി​ച്ച് വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക് പാ​ത്ര​ങ്ങ​ളി​ൽ ന​ഴ്സ​റി ഒ​രു​ക്കി​യും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വ​രു​ന്ന കു​ട്ടി​ക​ൾ പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളി​ൽ വീ​ട്ടു​മു​റ്റ​ത്ത് പ​ച്ച​ക്ക​റി കൃ​ഷി​യും ഗ്രോ​ബാ​ഗ് കൃ​ഷി​യും ന​ട​ത്തി വ​രു​ന്നു. ഇ​ട​ക്ക് മ​ണ്ണി​ല്ലാ കൃ​ഷി​യും പ​രീ​ക്ഷി​ച്ചു. കൂ​ടാ​തെ പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ൽ ഇ​ഞ്ചി, മ​ഞ്ഞ​ൾ, മാ​ങ്ങാ ഇ​ഞ്ചി, എ​ന്നി​വ​യും കു​ഴി​ക​പ്പ​യും ചെ​യ്യു​ന്നു​ണ്ട്. കേ​ന്ദ്ര പ​ദ്ധ​തി​യാ​യ പ​ര​ന്പ​രാ​ഗ​ത കൃ​ഷി വി​കാ​സ് യോ​ജ​ന പ​ദ്ധ​തി​യി​ലെ പ​ന്ത​ച്ചാ​ൽ പി​കെ​വി​വൈ കോ​ഫി ക്ല​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഇ​വ​രു​ടെ കൃ​ഷി​യി​ടം. പൂ​ർ​ണ​മാ​യും ജൈ​വ രീ​തി​യി​ലാ​ണ് കൃ​ഷി.

ക്ല​സ്റ്റ​റി​ന്‍റെ ലീ​ഡ് റി​സോ​ഴ്സ് പേ​ഴ്സ​ണും ഫാ​ർ​മ​ർ പ്രൊ​ഡ്യു​സ​ർ ക​ന്പ​നീ​സ് ക​ണ്‍​സോ​ർ​ഷ്യം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ ച​ങ്ങാ​ലി​ക്കാ​വി​ൽ ഷി​ബു​വി​ന്‍റെ​യും ബി​ന്ദു​വി​ന്‍റെ​യും മ​ക്ക​ളാ​ണ് എ​യ്ഡ​നും എ​യ്ഡ്രി​യാ​നും. കൃ​ഷി ചെ​യ്യു​ന്ന വീ​ഡി​യോ​ക​ൾ കു​ട്ടു​കു​ഞ്ചു എ​ന്ന യൂ​ടൂ​ബ് ചാ​ന​ൽ വ​ഴി കൂ​ട്ടു​കാ​രി​ലേ​ക്കും എ​ത്തി​ച്ച് പ​രി​സ്ഥി​തി കാ​ർ​ഷി​ക സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്.

വ​യ​നാ​ട് ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ക​ർ​ഷ​ക ദി​ന അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ച​ത്. കോ​വി​ഡ് കാ​ര​ണ​മാ​ണ് വൈ​കി അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്.
വെ​ള്ള​മു​ണ്ട കൃ​ഷി ഓ​ഫീ​സ​ർ കെ.​ആ​ർ. കോ​കി​ല സ​മ്മാ​നി​ച്ചു. കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ് ഓ​ണ്‍​ലൈ​നി​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​പി​മാ​രാ​യ രാ​ഹു​ൽ ഗാ​ന്ധി, എം.​വി. ശ്രേ​യാം​സ് കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ, ജി​ല്ലാ ക​ള​ക്ട​ർ എ. ​ഗീ​ത, ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ മു​ര​ളീ​ധ​ര മേ​നോ​ൻ, ചെ​റു​വ​യ​ൽ രാ​മ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.