75 ല​ക്ഷം രൂ​പ ന​ഷ്ട പ​രി​ഹാ​രം ന​ൽ​ക​ണമെന്ന്
Saturday, January 22, 2022 12:26 AM IST
പ​ന്ത​ല്ലൂ​ർ: വ​ന്യ​ജീ​വി​ക​ൾ വൈ​ദ്യു​തി ഷോ​ക്കേ​റ്റ് ച​ത്ത സം​ഭ​വ​ത്തി​ൽ ന​ഷ്ട പ​രി​ഹാ​രം ന​ൽ​കാ​ൻ ചെ​ന്നൈ ഗ്രീ​ൻ ട്രൈ​ബ്യൂ​ണ​ൽ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. 2020 ഫെ​ബ്രു​വ​രി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ചേ​ര​ന്പാ​ടി വ​ന​മേ​ഖ​ല​യി​ൽ പൊ​ട്ടി വീ​ണ വൈ​ദ്യു​തി ലൈ​നി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് കൊ​ന്പ​നാ​ന​യും നാ​ല് കാ​ട്ടു​പ​ന്നി​ക​ളും ര​ണ്ട് കീ​രി​ക​ളും മൂ​ന്ന് പാ​ന്പു​ക​ളും ഒ​രു കാ​ക്ക​യും ച​ത്തി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ്രീ​ൻ ട്രൈ​ബ്യൂ​ണ​ൽ കോ​ട​തി സ്വ​യം കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​സ്തു​ത കേ​സി​ലെ വി​ധി​യാ​ണ് ഇ​ന്ന​ലെ വ​ന്നി​രി​ക്കു​ന്ന​ത്. വൈ​ദ്യു​തി ബോ​ർ​ഡ് വ​നം​വ​കു​പ്പി​ന് 75 ല​ക്ഷം രൂ​പ ന​ഷ്ട പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​ണ് ജ​ഡ്ജി രാ​മ​കൃ​ഷ്ണ​ൻ വി​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഇ​ല്ലാ​തി​രി​ക്കാ​ൻ വ​ന​മേ​ഖ​ല​യി​ൽ ര​ണ്ട് മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് വ​ന​പാ​ല​ക​ർ റോ​ന്ത് ചു​റ്റ​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.