ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ അ​വ​ലോ​ക​ന യോ​ഗം
Monday, January 24, 2022 12:18 AM IST
ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ​യും നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗം ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഇ​ഇ, ബി​ഡി​ഒ, എ​ഇ​ഇ, എ​ഇ മാ​ർ സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രു​ടെ യോ​ഗ​മാ​ണ് വി​ളി​ച്ചു ചേ​ർ​ത്ത​ത്. യോ​ഗ​ത്തി​ൽ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പി​ലു​ള്ള പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ ച​ർ​ച്ച ന​ട​ന്നു. യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നു​വ​ന്ന പ്ര​ധാ​ന​പ്പെ​ട്ട ഒ​രു പ്ര​ശ്ന​മാ​യി​രു​ന്നു ത​ക​ർ​ന്ന റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ മ​ഴ​ക്കാ​ല​ത്തി​ന് മു​ന്പ് പൂ​ർ​ത്തീ​ക​രി​ക്ക​ണം എ​ന്നു​ള്ള​ത്. വി​ഷ​യം യു​ദ്ധ​കാ​ല​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.