കോ​വി​ഡ് ധ​ന​സ​ഹാ​യം: 548 അ​പേ​ക്ഷ​ക​ൾ തീ​ർ​പ്പാ​ക്കി
Monday, January 24, 2022 12:21 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​ർ​ക്കു​ള്ള ധ​ന​സ​ഹാ​യ​ത്തി​നാ​യി ല​ഭി​ച്ച 563 അ​പേ​ക്ഷ​ക​ളി​ൽ 548 എ​ണ്ണം തീ​ർ​പ്പാ​ക്കി. ഇ​നി​യും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​വാ​നു​ള്ള​വ​ർ കോ​വി​ഡ് മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റും അ​നു​ബ​ന്ധ രേ​ഖ​ക​ളും സ​ഹി​തം എ​ത്ര​യും പെ​ട്ടെ​ന്ന് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യോ ബ​ന്ധ​പ്പെ​ട്ട വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ വ​ഴി​യോ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

വോ​ളീ​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് മാ​റ്റി​വ​ച്ചു

ക​ൽ​പ്പ​റ്റ: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ​ത​ല​ത്തി​ൽ ന​ട​ത്താ​നി​രു​ന്ന സ​ബ്-​ജൂ​ണി​യ​ർ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പും ജൂ​ണി​യ​ർ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പും കോ​വി​ഡ് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മാ​റ്റി​വെ​ച്ചു.

കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു

ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അ​ക്കാ​ദ​മി​ക​ളി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന ജി​ല്ല​യി​ൽ നി​ന്നു​ള​ള കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഭ​ക്ഷ്യ​ക്കി​റ്റ് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എം. ​മ​ധു വി​ത​ര​ണം ചെ​യ്തു. സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗം കെ. ​റ​ഫീ​ഖ്, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി എ.​ടി. ഷ​ണ്‍​മു​ഖ​ൻ, ഭ​ര​ണ​സ​മി​തി അം​ഗം പി.​കെ. അ​യൂ​ബ്, ജി​ല്ലാ സ്പോ​ർ​ട്സ് ഓ​ഫീ​സ​ർ ടി.​എ​സ്. സ​തീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

നാ​ടു​കാ​ണി റോ​ഡ് നി​ർ​മാ​ണം:
അ​ടു​ത്ത മാ​സം ടെ​ൻ​ഡ​ർ

ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ-​നി​ല​ന്പൂ​ർ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യു​ടെ നി​ർ​മാ​ണം അ​ടു​ത്ത മാ​സം നാ​ലി​ന് ടെ​ൻ​ഡ​ർ. മൂ​ന്ന് കോ​ടി രൂ​പ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡ് ടാ​റിം​ഗ് ന​ട​ത്തു​ന്ന​ത്. ഈ ​പാ​ത​യി​ൽ എ​ട്ട് കി​ലോ മീ​റ്റ​ർ പാ​ത​യാ​ണ് കു​ണ്ടും കു​ഴി​യു​മാ​യി പാ​ടെ ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. മൂ​ന്ന് വ​ർ​ഷ​മാ​യി റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ പ്ര​വൃ​ത്തി​ക​ൾ പോ​ലും ന​ട​ന്നി​ട്ടി​ല്ല. താ​ഴെ നാ​ടു​കാ​ണി​യി​ൽ റോ​ഡി​ലെ കു​ഴി​ക​ളി​ൽ വീ​ണ് ച​ര​ക്ക് ലോ​റി​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ച് വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം വി​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞി​രു​ന്നു.