ലോ​ക്ക്ഡൗ​ണി​ന് സ​മാ​ന​മാ​യ അ​ട​ച്ചി​ടൽ ജി​ല്ല​യി​ൽ പൂ​ർ​ണം
Monday, January 24, 2022 12:21 AM IST
മാ​ന​ന്ത​വാ​ടി: കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തെ തു​ട​ർ​ന്ന് ലോ​ക്ക്ഡൗ​ണി​ന് സ​മാ​ന​മാ​യ അ​ട​ച്ചി​ടൽ ജി​ല്ല​യി​ൽ പൂ​ർ​ണം. ജി​ല്ല​യി​ലെ മൂ​ന്ന് ഡി​പ്പോ​ക​ളി​ൽ നി​ന്നും കെഎ​സ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളും മേ​പ്പാ​ടി വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും സ​ർ​വീ​സ് ന​ട​ത്തി​യ​തൊ​ഴി​ച്ചാ​ൽ സ്വ​കാ​ര്യ ബ​സു​ക​ളോ മ​റ്റ് വാ​ഹ​ന​ങ്ങ​ളോ നി​ര​ത്തി​ലി​റ​ങ്ങി​യി​ല്ല.

ഒ​ഴി​ച്ചു കൂ​ടാ​ൻ പ​റ്റാ​ത്ത ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യ് ചു​രു​ക്കം സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​യി​രു​ന്നു. ജി​ല്ല​ക​ളി​ല്ലെ​ല്ലാ​യി​ട​ത്തും പോ​ലീ​സി​ന്‍റെ ക​ർ​ശ​ന പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​യി​രു​ന്നു. പോ​ലീ​സി​നെ കൂ​ടാ​തെ ക​ഴി​ഞ്ഞ ദി​വ​സം നി​യ​മി​ത​രാ​യെ സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രു​ടെ നി​രീ​ക്ഷ​ണ​വും ജി​ല്ല​യി​ലു​ണ്ട്.

രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ തീ​വ്ര​ത മു​ന്നി​ൽ ക​ണ്ടു കൊ​ണ്ട് ത​ന്നെ പൊ​തു​ജ​ന​വും വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​യു​ന്ന അ​വ​സ്ഥ​യാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ ക​ട​ക​ൾ മാ​ത്ര​മാ​ണ് ജി​ല്ല​യി​ലെ​ല്ലാ​യി​ട​ത്തും തു​റ​ന്നി​രു​ന്ന​ത്. മ​റ്റ് ക​ട​ക​ളെ​ല്ലാം ത​ന്നെ അ​ട​ഞ്ഞ് കി​ട​ക്കു​ക​യാ​ണ്.

നീ​ല​ഗി​രി​യി​ൽ
ലോ​ക്ക്ഡൗ​ണ്‍ പൂ​ർ​ണം

ഗൂ​ഡ​ല്ലൂ​ർ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ഞാ​യ​റാ​ഴ്ച​ക​ളി​ൽ പ്ര​ഖ്യാ​പി​ച്ച സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍ നീ​ല​ഗി​രി​യി​ൽ പൂ​ർ​ണം. ഉൗ​ട്ടി, കു​ന്നൂ​ർ, കോ​ത്ത​ഗി​രി, ഗൂ​ഡ​ല്ലൂ​ർ, മ​ഞ്ചൂ​ർ, ദേ​വ​ർ​ഷോ​ല, എ​രു​മാ​ട്, താ​ളൂ​ർ, പ​ന്ത​ല്ലൂ​ർ, ഉ​പ്പ​ട്ടി, ദേ​വാ​ല, നാ​ടു​കാ​ണി, തു​റ​പ്പ​ള്ളി, മ​സി​ന​ഗു​ഡി, ന​ടു​വ​ട്ടം തു​ട​ങ്ങി​യ ടൗ​ണു​ക​ളെ​ല്ലാം അ​ട​ഞ്ഞു കി​ട​ന്നു.