കാ​ട്ടി​ക്കു​ളം - അ​മ്മാ​നി റോ​ഡി​ൽ ദു​രി​ത​യാ​ത്ര
Tuesday, January 25, 2022 12:34 AM IST
മാ​ന​ന്ത​വാ​ടി: കാ​ട്ടി​ക്കു​ളം - അ​മ്മാ​നി റോ​ഡ് ത​ക​ർ​ന്ന് യാ​ത്രാ യോ​ഗ്യ​മ​ല്ലാ​താ​യി​ട്ടും അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ. തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ കാ​ട്ടി​ക്കു​ളം - അ​മ്മാ​നി റോ​ഡി​ൽ ര​ണ്ടു വ​ർ​ഷം മു​ൻ​ന്പാ​ണ് ടാ​റിം​ഗ് പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യ​ത്. പ​ക്ഷേ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും ഇ​ത് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് റോ​ഡി​ൽ ക​ണ്ടും ക​ഴി​യും രൂ​പ​പ്പെ​ടാ​ൻ തു​ട​ങ്ങി.

നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന അ​മ്മാ​നി പ്ര​ദേ​ശ​ത്തു​കാ​ർ​ക്ക് ദു​രി​ത​യാ​ത്ര നി​ത്യ​ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി. റി​സോ​ർ​ട്ടു​ക​ള​ട​ക്ക​മു​ള്ള ഈ ​പ്ര​ദേ​ശ​ത്തു​കൂ​ടി ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ള​ടക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​ക​ന്നു​ണ്ട്. എ​ങ്കി​ലും റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ശ്ര​ദ്ധ പ​തി​പ്പി​ക്കു​ന്നി​ല്ല.

റോ​ഡ് പ​ണി ക​ഴി​ഞ്ഞ് ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​ത് റോ​ഡ് നി​ർ​മാ​ണ​ത്തി​ലു​ള്ള അ​ശാ​സ്ത്രീ​യ​ത കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. പ​യ്യ​ന്പ​ള്ളി, പാ​ൽ​വെ​ളി​ച്ചം, കു​റു​വാ​ദ്വീ​പ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളെ എ​ളു​പ്പ​ത്തി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡാ​ണി​ത്. കു​റു​വാ ദ്വീ​പി​ലേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ൾ​ക്ക് കൂ​ടി ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ന​തി​നാ​ൽ റോ​ഡി​ന്‍റെ ന​വീ​ക​ര​ണം ടൂ​റി​സ്റ്റ് മേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വ് ന​ൽ​കു​മെ​ന്ന​ന്ന​തി​ന് സം​ശ​യ​മി​ല്ല. വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ലം പൊ​റു​തി​മു​ട്ടു​ന്ന അ​മ്മാ​നി നി​വാ​സി​ക​ൾ​ക്ക് ദു​രി​ത​യാ​ത്ര അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​മ്മാ​നി​യി​ലെ ജ​ന​ങ്ങ​ൾ.