സ​മ​ഗ്ര പ​ച്ച​ക്ക​റി ഗ്രാ​മ​മാ​കാ​ൻ പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത്
Tuesday, January 25, 2022 12:34 AM IST
പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ൽ സ​മ​ഗ്ര പ​ച്ച​ക്ക​റി ഗ്രാ​മം പ​ദ്ധ​തി ആ​രം​ഭി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 500 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് 25 ഗ്രോ ​ബാ​ഗു​ക​ളി​ൽ പോ​ട്ടിം​ഗ് മി​ശ്രി​തം നി​റ​ച്ച ത​ക്കാ​ളി, പ​ച്ച​മു​ള​ക്, ബീ​ൻ​സ്, ക്യാ​ബേ​ജ്, കോ​ളി​ഫ്ല​വ​ർ എ​ന്നി​വ​യു​ടെ തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ലം പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​താ​ണ് ഗ്രോ​ബാ​ഗ് കൃ​ഷി​യി​ലേ​ക്ക് ക​ർ​ഷ​ക​രെ കൂ​ടു​ത​ലാ​യി ആ​ക​ർ​ഷി​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ നി​ർ​വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ അ​നു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന സു​കു, സെ​ക്ര​ട്ട​റി വി.​ഡി. തോ​മ​സ്, വ​ർ​ഗീ​സ് ചെ​റു​തോ​ട്ടി​ൽ, വാ​ർ​ഡ് വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.