കെ- ​റെ​യി​ൽ കേ​ര​ള​ത്തി​ന്‍റെ പ​രി​സ്ഥി​തി സു​സ്ഥി​ര​ത​ ത​ക​ർ​ക്കും: വി.​എ​സ്.വി​ജ​യ​ൻ
Tuesday, January 25, 2022 12:36 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള​ത്തി​ന്‍റെ പ​രി​സ്ഥി​തി സു​സ്ഥി​ര​ത​യി​ൽ ദൂ​ര​വ്യാ​പ​ക​വും അ​പ​രി​ഹാ​ര്യ​വു​മാ​യ നാ​ശ​മു​ണ്ടാ​ക്കു​മെ​ന്ന​തി​നാ​ൽ കെ- ​റെ​യി​ൽ സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് പ്ര​മു​ഖ ശാ​സ്ത്ര​ജ്ഞ​നും കേ​ര​ള ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡ് മു​ൻ ചെ​യ​ർ​മാ​നു​മാ​യ വി.​എ​സ്‌. വി​ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

കെ- ​റെയി​ൽ, സി​ൽ​വ​ർ ലൈ​ൻ വി​രു​ദ്ധ സ​മ​ര​സ​മി​തി​യു​ടെ വ​യ​നാ​ട് ജി​ല്ലാ രൂ​പീ​ക​ര​ണ​വും എം.​കെ. പ്ര​സാ​ദ് അ​നു​സ്മ​ര​ണ​വും ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

18 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ 293 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ ഉ​ണ്ടാ​ക്കു​ന്ന എം​ബാ​ങ്ക്മെ​ന്‍റ് നി​ർ​മി​ക്കു​ന്പോ​ൾ ന​ഷ്ട​മാ​കു​ന്ന ത​ണ്ണീ​ർ ത​ടങ്ങ​ളു​ടെ പ​രി​സ്ഥി​തി മൂ​ല്യം അ​തി​ഭീ​മ​മാ​ണ്.

അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ 18 ശാ​സ്ത്ര​ജ്ഞ​ർ 1997 ൽ ​ഉ​ണ്ടാ​ക്കി​യ​തും 2014 ൽ ​പു​തു​ക്കി​യ​തു​മാ​യ ക​ണ​ക്ക​നു​സ​രി​ച്ച് ഒ​രു ഹെ​ക്ട​ർ ത​ണ്ണീ​ർ​ത​ടം 98 ല​ക്ഷം രൂ​പ​യു​ടെ പ​രി​സ്ഥി​തി ധ​ർ​മം നി​ർ​വ​ഹി​ക്കു​ന്നു​ണ്ട്.

ഇ​ത​നു​സ​രി​ച്ച് കെ- ​റെ​യി​ൽ മൂ​ലം ന​ശി​ക്കു​ന്ന ത​ണ്ണീ​ർ ത​ട​ങ്ങ​ളു​ടെ പ​രി​സ്ഥി​തി മൂ​ല്യം ക​ണ​ക്കാ​ക്കി​യാ​ൽ പ്ര​തി​വ​ർ​ഷം ഇ​രു​പ​ത്തി എ​ട്ടാ​യി​ര​ത്തി എ​ഴു​ന്ന​റ്റി​പ്പ​തി​നാ​ല് ല​ക്ഷം കോ​ടി ഉ​ണ്ടാ​കു​മെ​ന്ന് അ​ദ്ദ​ഹം പ​റ​ഞ്ഞു.

പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ നി​ന്നും അ​സം​സ്കൃ​ത വി​ഭ​വ​ങ്ങ​ൾ ഖ​ന​നം ചെ​യ്യു​ന്ന​തി​ലൂ​ടെ​യും ജൈ​വ വൈ​വി​ധ്യ​ങ്ങ​ളു​ടെ നാ​ശം മൂ​ല​വും ഉ​ണ്ടാ​കു​ന്ന ന​ഷ്ട​ങ്ങ​ൾ ക​ണ​ക്കാ​ൻ പ്ര​യാ​സ​മാ​ണ്.

എ​ൻ. ബാ​ദു​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ- ​റെ​യി​ൽ, സി​ൽ​വ​ർ ലൈ​ൻ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ​സ്. രാ​ജീ​വ് നാ​ഷ​ണ​ൽ അ​ല​യ​ൻ​സ് ഫോ​ർ പീ​പ്പി​ൾ​സ് മൂ​വ്മെ​ന്‍റ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​ഫ. കു​സു​മം ജോ​സ​ഫ്, പ​ക്ഷി​നി​രീ​ക്ഷ​ക​ൻ സു​ശാ​ന്ത്, സൂ​പ്പി പ​ള്ളി​യാ​ൽ, വ​ർ​ഗീ​സ് വ​ട്ടേ​ക്കാ​ട്ടി​ൽ, ബാ​ബു മൈ​ല​ന്പാ​ടി, ആ​ന​ന്ദ് ബ​ഷീ​ർ ജോ​ണ്‍, സു​ലോ​ച​നാ രാ​മ​കൃ​ഷ്ണ​ൻ, പി.​കെ. ഭ​ഗ​ത്, സി.​കെ. വി​ഷ്ണു​ദാ​സ്, കെ.​വി. സ​ദാ​ന​ന്ദ​ൻ, ശ്രീ​രാ​ൻ നൂ​ൽ​പ്പു​ഴ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി.​കെ. പ്ര​കാ​ശ​ൻ ചെ​യ​ർ​മാ​നും തോ​മ​സ്‌ അ​ന്പ​ല​വ​യ​ൽ ക​ണ്‍​വീ​ന​റു​മാ​യി വ​യ​നാ​ട് ജി​ല്ലാ സ​മ​ര​സ​മി​തി രൂ​പീ​ക​രി​ച്ചു.