താ​ന്നി​ത്തെ​രു​വ്-​പാ​ല​മൂ​ല റോ​ഡ് നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ
Tuesday, January 25, 2022 11:20 PM IST
പു​ൽ​പ്പ​ള്ളി: വി​ജ​യാ എ​ൽ​പി സ്കൂ​ളി​ന് സ​മീ​പ​ത്തു​കൂ​ടി പാ​ല​മൂ​ല​താ​ന്നി​ത്തെ​രു​വ് റോ​ഡ് നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് പു​ൽ​പ്പ​ള്ളി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മാ​ത്യു മ​ത്താ​യി ആ​തി​ര ആ​വ​ശ്യ​പ്പെ​ട്ടു. താ​ന്നി​ത്തെ​രു​വി​ൽ നി​ന്നു പു​ൽ​പ്പ​ള്ളി​ക്കു​ള്ള പ്ര​ധാ​ന റോ​ഡി​ന്‍റെ നി​ർ​മാ​ണ​വും പ​യ്യ​ന്പ​ള്ളി കാ​പ്പി​സെ​റ്റ് കി​ഫ്ബി റോ​ഡ് നി​ർ​മാ​ണ​വും ഒ​രു​മി​ച്ചു തു​ട​ങ്ങി​യ​തോ​ടെ യാ​ത്ര​ക്കാ​ർ​ക്ക് പു​ൽ​പ്പ​ള്ളി​യി​ലെ​ത്താ​ൻ പ്ര​യാ​സ​മാ​യി.

റീ ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് ആ​രം​ഭി​ച്ച റോ​ഡ് നി​ർ​മാ​ണം ഇ​ഴ​യു​ക​യാ​ണ്. റോ​ഡ് നി​ര​പ്പാ​ക്കി മെ​റ്റ​ൽ വി​രി​ച്ച് അ​ടി​ത്ത​റ ബ​ല​പ്പെ​ടു​ത്തു​ന്ന ജോ​ലി​ക​ൾ മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ക​ഴി​ഞ്ഞു. ഇ​നി ടാ​റിം​ഗ് ന​ട​ത്ത​ണം. പാ​ത​യോ​ര​ത്തെ വൈ​ദ്യു​തി​ക്കാ​ലു​ക​ൾ മാ​റ്റു​ന്ന ജോ​ലി​ക​ളും പൂ​ർ​ത്തി​യാ​യി. മെ​റ്റ​ൽ വി​രി​ച്ച പാ​ത​യി​ലൂ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും പ്ര​യാ​സ​പ്പെ​ട്ടാ​ണ് ക​ട​ന്നു പോ​യി​രു​ന്ന​ത്. ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ടും വി​ധ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം റോ​ഡി​ന്‍റെ മെ​റ്റ​ലി​റ​ക്കി.

മാ​സ​ങ്ങ​ളാ​യി പ​രി​സ​ര​വാ​സി​ക​ൾ പൊ​ടി​ശ​ല്യ​വും അ​നു​ഭ​വി​ക്കു​ന്നു. പ​ണി വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ച് റോ​ഡ് തു​റ​ന്നു​കൊ​ടു​ത്താ​ൽ താ​ന്നി​ത്തെ​രു​വി​ലേ​ക്കു​ള്ള യാ​ത്ര എ​ളു​പ്പ​മാ​കും. ഇ​പ്പോ​ൾ ബ​സു​ക​ള​ട​ക്കം എ​ല്ലാ വാ​ഹ​ന​ങ്ങ​ളും താ​ന്നി​ത്തെ​രു​വി​ൽ നി​ന്ന് കൂ​നം​തേ​ക്ക് വ​ഴി ക്ഷേ​ത്ര പ​രി​സ​ര​ത്തെ ഇ​ടു​ങ്ങി​യ റോ​ഡി​ലൂ​ടെ​യാ​ണു സ​ഞ്ച​രി​ക്കു​ന്ന​ത്. സ​ദാ​സ​മ​യ​വും തി​ര​ക്കു​ള്ള​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി റോ​ഡ് നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.