ഗ്രാ​ഫി​ക് ഡി​സൈ​ന​ർ കോ​ഴ്സ്
Saturday, January 29, 2022 12:33 AM IST
ക​ൽ​പ്പ​റ്റ: ബി​രു​ദ​ധാ​രി​ക​ളാ​യ യു​വ​തി​ക​ൾ​ക്ക് സ​ബ്സി​ഡി​യോ​ടു​കൂ​ടി ഗ്രാ​ഫി​ക് ഡി​സൈ​ന​ർ കോ​ഴ്സ് പ​ഠി​ക്കാം ആ​റ് മാ​സം ദൈ​ർ​ഘ്യ​മു​ള്ള കോ​ഴ്സ് കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ലു​ള്ള അ​സാ​പ് കേ​ര​ള ആ​ണ് ന​ൽ​കു​ന്ന​ത്.

ഓ​ണ്‍​ലൈ​ൻ ആ​യി ന​ട​ക്കു​ന്ന കോ​ഴ്സ് ഫീ​സി​ന് 50 ശ​ത​മാ​നം സ​ബ്സി​ഡി ന​ൽ​കും പ​ഞ്ചാ​യ​ത്തു പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന 26 വ​യ​സ് ക​ഴി​യാ​ത്ത ബി​രു​ദ​ധാ​രി​ക​ളാ​യ യു​വ​തി​ക​ൾ​ക്കാ​ണ് പ്ര​വേ​ശ​നം. കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​നി​ക​ൾ​ക്ക് പ്ലേ​സ്മെ​ന്‍റ് സ​ഹാ​യം ഉ​ണ്ട്. ഫോ​ൺ: 9447425521.