വി​ള​വെ​ടു​പ്പി​ന് തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​നി​ല്ല: ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ
Saturday, January 29, 2022 12:33 AM IST
പു​ൽ​പ്പ​ള്ളി: കൃ​ഷി​പ്പ​ണി​ക്ക് തൊ​ഴി​ലാ​ളി​ക​ളെ ല​ഭി​ക്കാ​തെ ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ. കു​രു​മു​ള​ക്, കാ​പ്പി വി​ള​വെ​ടു​പ്പ് ഒ​രു​മി​ച്ചു എ​ത്തി​യ​തോ​ടെ​യാ​ണ് തൊ​ഴി​ലാ​ളി ക്ഷാ​മം രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണം.

ഇ​തി​നു പു​റ​മേ തൊ​ഴി​ലു​റ​പ്പു പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​ത്ത​തും ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​ലാ​ക്കു​ന്നു. ഡി​സം​ബ​ർ, ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളാ​ണ് നെ​ല്ല്, കാ​പ്പി, കു​രു​മു​ള​ക്, അ​ട​ക്ക തു​ട​ങ്ങി​യ​വ​യു​ടെ വി​ള​വെ​ടു​പ്പ് കാ​ലം.

എ​ന്നാ​ൽ വി​ള​വെ​ടു​പ്പി​ന് തൊ​ഴി​ലാ​ളി​ക​ളെ ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് നി​ര​വ​ധി തോ​ട്ട​ങ്ങ​ളി​ൽ കാ​പ്പി​ക്കു​രു, കു​രു​മു​ള​ക് എ​ന്നി​വ വി​ള​വെ​ടു​ക്കാ​തെ ന​ശി​ച്ചു​പോ​കു​ന്ന ദ​യ​നീ​യ കാ​ഴ്ച​യാ​ണു​ള്ള​ത്.

കോ​വി​ഡി​നെ തു​ട​ർ​ന്ന് ക​ർ​ണാ​ട​ക​യി​ലും നി​ന്നും ബൈ​ര​ക്കു​പ്പ​യി​ൽ നി​ന്നും എ​ത്തി​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ തോ​ണി സ​ർ​വീ​സു​ക​ൾ നി​രോ​ധി​ച്ച​തോ​ടെ എ​ത്താ​ൻ ക​ഴി​യാ​ത്ത​തും തൊ​ഴി​ലാ​ളി ക്ഷാ​മം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ പ​ണി​ക​ൾ കു​രു​മു​ള​ക്, കാ​പ്പി വി​ള​വെ​ടു​പ്പ് പ​ണി​ക​ളി​ലേ​ക്ക് മാ​റ്റി​യാ​ൽ ഒ​രു പ​രി​ധി വ​രെ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.