കൽപ്പറ്റ: കേരള കാർഷിക കടാശ്വാസ കമ്മീഷന്റെ നിർദേശ പ്രകാരം സംസ്ഥാന സർക്കാർ ഏറ്റെടുത്ത കർഷകരുടെ ബാധ്യതാ തുക ബന്ധപ്പെട്ട ബാങ്കുകൾക്ക് കൈമാറി.
വയനാട് ജില്ലയിലെ അഞ്ച് സഹകരണ സംഘങ്ങൾക്കായി 93,68,975 രൂപയാണ് സഹകരണ വകുപ്പു മുഖേന കൈമാറിയത്. ആകെ 238 കർഷകരുടെ ബാധ്യതയാണ് വീട്ടുക. തുക കർഷകരുടെ വായ്പാ കണക്കുകളിലേക്ക് വരവ് വയ്ക്കും.
തരുവണ സർവീസ് സഹകരണ ബാങ്ക് (20 പേർക്ക് 3,68,375 രൂപ), സുൽത്താൻ ബത്തേരി സർവീസ് സഹകരണ ബാങ്ക് (143 പേർക്ക് 53,39,300 രൂപ), പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് (15 പേർക്ക് 5,25,375 രൂപ), വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് (52 പേർക്ക് 26,43,925 രൂപ), സുൽത്താൻ ബത്തേരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് (എട്ട് പേർക്ക് 4,92,000 രൂപ) എന്നിങ്ങനെയാണ് തുക അനുവദിച്ചത്.