എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ അ​നു​സ്മ​ര​ണ​ം
Thursday, May 12, 2022 11:11 PM IST
ക​ൽ​പ്പ​റ്റ: 28ന് ​എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ അ​നു​സ്മ​ര​ണ​ദി​നം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തു​വാ​ൻ ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ(​എ​ൽ​ജെ​ഡി) ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. അ​ന്നേ ദി​വ​സം പു​ല​ർ​ച്ചെ വി​വി​ധ യൂ​ണി​റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലും പ്ര​ഭാ​ത ഭേ​രി​യും പ​താ​ക ഉ​യ​ർ​ത്ത​ലും ന​ട​ക്കും. സ​മാ​ധി കു​ടീ​ര​ത്തി​ൽ രാ​വി​ലെ എ​ട്ടി​ന് പു​ഷ്പാ​ർ​ച്ച​ന​യും സ്മൃ​തി മ​ണ്ഡ​പം അ​നാഛാ​ദ​ന​വും ന​ട​ക്കും.
10 ന് ​കൃ​ഷ്ണ ഗൗ​ഡ​ർ ഹാ​ളി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ന​ട​ക്കും. ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ.​കെ. ഹം​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഡി. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ.​ജോ​ർ​ജ് പോ​ത്ത​ൻ, യു.​എ. കാ​ദ​ർ, കെ.​എ​സ്. ബാ​ബു, എ​ൻ.​ഒ. ദേ​വ​സി, കെ.​ബി.​രാ​ജു​കൃ​ഷ്ണ, എം. ​ബാ​ല​കൃ​ഷ്ണ​ൻ, എ. ​അ​ന​ന്ത​കൃ​ഷ്ണ ഗൗ​ഡ​ർ, എം.​വി. മ​ണി​യ​ൻ, അ​ജ്മ​ൽ സാ​ജി​ത്ത്, എം.​പി. ഷൈ​ജു, ഇ.​ഡി. സ​ദാ​ന​ന്ദ​ൻ, നാ​രാ​യ​ണ​മാ​രാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.