സ​ണ്‍​ഡേ സ്കൂ​ൾ ശ​താ​ബ്ദി: പ​താ​ക​പ്ര​യാ​ണം മീ​ന​ങ്ങാ​ടി​യി​ൽനി​ന്ന്
Thursday, May 19, 2022 12:41 AM IST
മീ​ന​ങ്ങാ​ടി: മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സി​റി​യ​ൻ സ​ണ്‍​ഡേ സ്കൂ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന വ​ട​ക്ക​ൻ മേ​ഖ​ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ പ​താ​ക പ്ര​യാ​ണം 22ന് ​രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കും. മീ​ന​ങ്ങാ​ടി സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ലെ ശാ​മു​വേ​ൽ മോ​ർ പീ​ല​ക്സി​നോ​സ് തി​രു​മേ​നി​യു​ടെ ക​ബ​റി​ട​ത്തി​ൽ നി​ന്ന് പ്രാ​ർ​ഥി​ച്ച് ഏ​റ്റു​വാ​ങ്ങു​ന്ന പ​താ​ക​യാ​ണ് മാ​ന​ന്ത​വാ​ടി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സ​മ്മേ​ള​ന വേ​ദി​യി​ൽ ഉ​യ​ർ​ത്തു​ന്ന​ത്.
ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ബേ​ബി ഏ​ലി​യാ​സ് കാ​ര​ക്കു​ന്നേ​ൽ, ഫാ. ​എ​ൽ​ദോ അ​തി​ര​ന്പു​ഴ, ഫാ. ​കെ​ന്നി ജോ​ണ്‍ മാ​രി​യി​ൽ, ഫാ. ​അ​നൂ​പ് ചാ​ത്ത​നാ​ട്ടു​കു​ടി, ഡി​സ്ട്രി​ക്ട് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​എം. മാ​ത്യു, ജി​നു സ്ക​റി​യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.