ഡോ.​ ന​രേ​ഷി​ന്‍റെ ചി​ത്ര പ്ര​ദ​ർ​ശ​നത്തിന് മാനന്തവാടിയിൽ തുടക്കം
Friday, May 20, 2022 12:35 AM IST
മാ​ന​ന്ത​വാ​ടി: ആ​തു​ര സേ​വ​ന രം​ഗ​ത്തെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യ മേ​പ്പാ​ടി സ്വ​ദേ​ശി ഡോ. ​ന​രേ​ഷ് ബാ​ല​കൃ​ഷ്ണ​ന്‍റെ ചി​ത്ര പ്ര​ദ​ർ​ശ​നത്തിന് തുടക്കമായി. ഒ​റ്റ​ക്കി​രി​ക്കു​ന്പോ​ൾ മ​നു​ഷ്യ​ൻ സ്വ​യം ചി​ന്തി​ക്കു​ക​യും ഉ​റ​ക്കെ സം​സാ​രി​ക്കു​ക​യോ പാ​ടു​ക​യോ ചെ​യ്യു​ന്ന​തു പോ​ലെ ആ ​ചി​ന്ത​ക​ളെ കാ​ൻ​വാ​സി​ലാ​ക്കി​യ ചി​ത്ര​കാ​ര​ന്‍റെ അ​വ​ത​ര​ണ​മാ​ണ് സോ​ളി​ലോ​ക്കി.
22 വ​രെ വ​യ​നാ​ട് മാ​ന​ന്ത​വാ​ടി ല​ളി​ത ക​ലാ ആ​ർ​ട്ട് ഗാ​ല​റി​യി​ൽ ന​ട​ക്കു​ന്ന ഡോ. ​ന​രേ​ഷ് ബാ​ല​കൃ​ഷ്ണ​ന്‍റെ ചി​ത്ര​പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ പേ​രാ​ണ് ചി​ന്ത​ക​ൾ കാ​ൻ​വാ​സി​ൽ എ​ന്ന​ർ​ത്ഥം വ​രു​ന്ന സോ​ളി​ലോ​ക്കി.
ന​വോ​ത്ഥാ​നം, ഇം​പ്ര​ഷ​നി​സം, സ​ർ​റി​യ​ലി​സം, അ​മൂ​ർ​ത്തീ​ക​ര​ണം, മി​നി​മ​ലി​സം, ആ​ധു​നി​ക ഡൂ​ഡി​ലിം​ഗ് രീ​തി​ക​ളും ക്രാ​ഫ്റ്റിം​ഗും ഉ​പ​യോ​ഗി​ച്ച് സ്വ​യം പ​ഠി​പ്പി​ച്ച ക​ലാ​കാ​ര​ന്‍റെ ചി​ന്ത​ക​ളു​ടെ ആ​വി​ഷ്കാ​രം ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ നി​റ​ങ്ങ​ൾ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു.
ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജ്മെ​ന്‍റി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള മെ​ഡി​ക്ക​ൽ ഡോ​ക്ട​റാ​യ ന​രേ​ഷ് ബാ​ല​കൃ​ഷ്ണ​ൻ പൊ​തു​മേ​ഖ​ല​യി​ലും സ്വ​കാ​ര്യ​മേ​ഖ​ല​യി​ലും ആ​രോ​ഗ്യ​രം​ഗ​ത്ത് സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യും കോ​ർ​പ്പ​റേ​റ്റ് മേ​ഖ​ല​യി​ൽ ഉ​ന്ന​ത മാ​നേ​ജ്മെ​ന്‍റ് പ​ദ​വി​ക​ൾ വ​ഹി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
എ​ഴു​ത്തു​കാ​ര​ൻ കൂ​ടി​യാ​യ അ​ദ്ദേ​ഹ​ത്തി​ന് ഒ​രു നോ​വ​ലും പ​ല ചെ​റു​ക​ഥ​ക​ളും ഉ​ണ്ട്. ദി ​ഹി​പ്പോ ക്രൈ​റ്റ്സ് ഓ​ത്ത് എ​ന്ന നോ​വ​ൽ കു​റ​ച്ചു​നാ​ൾ മു​ന്പ് ഡോ. ​ശ​ശി ത​രൂ​ർ പു​റ​ത്തി​റ​ക്കി. ഒ​രു ഗാ​ന​ര​ച​യി​താ​വാ​യ അ​ദ്ദേ​ഹം രം​ഗോ​ണ്‍ സി​താ​രോം മേം ​എ​ന്ന സം​ഗീ​ത ആ​ൽ​ബ​ത്തി​ൽ മെ​ല​ഡി​ക​ൾ എ​ഴു​തി​യി​ട്ടു​ണ്ട്. ഒ​രു സം​രം​ഭ​ക​ൻ എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തി​ന് പ്രൈ​സ് കാ​ർ​നേ​ഷ​ൻ എ​ന്ന സ്വ​ന്തം ക​ന്പ​നി​യു​ണ്ട്.