കോ​-ഓപ്പ​റേ​റ്റീ​വ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ താ​ലൂ​ക്ക് ക​ണ്‍​വ​ൻ​ഷ​ൻ
Friday, May 20, 2022 12:36 AM IST
മാ​ന​ന്ത​വാ​ടി: കേ​ര​ള കോ​ഓ​പ്പ​റ്റേ​റ്റീ​വ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി. ഓ​ഫീ​സേ​ഴ്സ് ക്ല​ബി​ൽ നടന്ന ക​ണ്‍​വ​ൻ​ഷ​ൻ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ. ​ജ​നാ​ർ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ. ​ശ്രീ​ധ​ര​ൻ, പി.​ജി. ഭാ​സ്ക​ര​ൻ, വി. ​വി​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ​ർ​ക്കാ​ർ അ​വ​ഗ​ണ​ന​ക്കെ​തി​രേ സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ​കാ​ർ 25 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്കും ക​ള​ക്ട​റേ​റ്റി​ലും ന​ട​ത്തു​ന്ന സ​മ​രം വി​ജ​യി​പ്പി​ക്കാ​നും ക​ണ്‍​വ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു.