ബൈ​പാ​സ് ന​ന്നാ​ക്ക​ണം: വ​യ​നാ​ട് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ്
Monday, May 23, 2022 12:48 AM IST
ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ ബൈ​പാ​സി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ​യ​നാ​ട് ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് ആ​വ​ശ്യ​പ്പെ​ട്ടു. ഗ​ട്ട​റു​ക​ൾ നി​റ​ഞ്ഞ റോ​ഡ് അ​റ്റ​കു​റ്റ പ്പ​ണി ന​ട​ത്താ​തെ യാ​ത്രി​ക​രു​ടെ ജീ​വ​ൻ വ​ച്ചു പ​ന്താ​ടു​ക​യാ​ണ് അ​ധി​കാ​രി​ക​ളെ​ന്ന് ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് എ​ക്സി​ക്യൂ​ട്ടീ​വ് കു​റ്റ​പ്പെ​ടു​ത്തി.
അ​ടി​യ​ന്ത​ര​മാ​യി ഗ​ട്ട​റു​ക​ൾ നി​ക​ത്തി ബൈ​പാ​സ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​കു​ന്ന​തി​ൽ മ​റ്റു ബ​ഹു​ജ​ന സം​ഘ​ട​ന​ക്ക​ളും ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സും പ്ര​ത്യ​ക്ഷ പ്ര​ക്ഷോ​ഭ​ത്തി​ൽ പ​ങ്കെ​ടു​ക്കും.
ബൈ​പാ​സ് അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നേ​താ​വ് ഗ്രീ​ഷി​ത്ത് ന​ട​ത്തു​ന്ന അ​നി​ശ്ചി​ത കാ​ല സ​ത്യ​ഗ്ര​ഹ​സ​മ​ര​ത്തി​ന് ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് പി​ന്തു​ണ അ​റി​യി​ച്ചു. സ​മ​രം ചെ​യ്യു​ന്ന​വ​ർ​ക്ക് പി​ന്തു​ണ അ​റി​യി​ച്ചു ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റ് ജോ​ണി പാ​റ്റാ​നി, സെ​ക്ര​ട്ട​റി മി​ൽ​ട്ട​ണ്‍ ഫ്രാ​ൻ​സി​സ്, ട്ര​ഷ​റ​ർ ഒ.​എ. വീ​രേ​ന്ദ്ര​കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​ഐ. വ​ർ​ഗീ​സ് എ​ന്നി​വ​ർ സ​മ​ര​പ​ന്ത​ൽ സ​ന്ദ​ർ​ശി​ച്ച് ഗ്രീ​ഷി​ത്തി​ന് ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി.