വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ല​ാ ഭരണസ​മി​തിക്ക് രണ്ടാമൂഴം
Friday, June 24, 2022 12:38 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ ദ്വി​വ​ർ​ഷാ​ന്ത പൊ​തു​യോ​ഗ​ത്തി​ൽ ന​ട​ന്ന ജി​ല്ല ഭ​ര​ണ സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ല​വി​ലെ ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ.​കെ. വാ​സു​ദേ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​ല്ല ക​മ്മി​റ്റി ഐ​ക​ക​ണ്ഠ​നേ വി​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

2022 - 2024 വ​ർ​ഷ​ത്തേ​ക്ക് ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യി കെ.​കെ. വാ​സു​ദേ​വ​ൻ (പ്ര​സി​ഡ​ന്‍റ്), ഒ.​വി. വ​ർ​ഗീ​സ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഇ. ​ഐ​ദ്രു (ട്ര​ഷ​റ​ർ), കെ. ​ഉ​സ്മാ​ൻ, കു​ഞ്ഞി​രാ​യി​ൻ ഹാ​ജി, കെ.​ടി. ഇ​സ്മാ​യി​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ) എ​ന്നി​വ​രാ​ണ് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. കൈ​നാ​ട്ടി ജി​ല്ല വ്യാ​പാ​ര ഭ​വ​നി​ൽ ന​ട​ന്ന യോ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സം​ഘ​ട​ന സം​സ്ഥാ​ന ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് പി. ​കു​ഞ്ഞാ​വു ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ്യാ​പാ​ര മേ​ഖ​ല​യി​ൽ സ്വ​യം തൊ​ഴി​ൽ ക​ണ്ടെ​ത്തി ല​ക്ഷ​ങ്ങ​ൾ​ക്ക് തൊ​ഴി​ൽ കൊ​ടു​ക്കു​ന്ന ചെ​റു​കി​ട വ്യാ​പാ​ര സ​മു​ഹ​ത്തി​ന്‍റെ പ്രാ​ധാ​ന്യം തി​രി​ച്ച​റി​യാ​നോ വി​ല​മ​തി​ക്കാ​നോ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് അ​ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര മു​ഖ്യ​വ​ര​ണാ​ധി​കാ​രി​യാ​യി. സം​സ്ഥാ​ന ട്ര​ഷ​റ​ർ ദേ​വ​സ്യ മേ​ച്ചേ​രി വ്യാ​പാ​ര മേ​ഖ​ല​യി​ലെ സ​മ​കാ​ലി​ന വി​ഷ​യ​ങ്ങ​ളി​ൽ മു​ഖ്യ​പ്ര​ഭാ​ക്ഷ​ണം ന​ട​ത്തി. 2019 - 2021 വ​ർ​ഷ​ത്തി​ൽ ജി​ല്ല​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം ക​ഴ്ച വ​ച്ച യൂ​ണി​റ്റു​ക​ൾ​ക്കു​ള്ള ഒ​ന്നാം സ്ഥാ​നം പു​ൽ​പ്പ​ള്ളി, അ​ന്പ​ല​വ​യ​ൽ യൂ​ണി​റ്റു​ക​ൾ പ​ങ്കു​വ​ച്ചു.