പു​ഴ​യി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തി​യ യു​വ​തി ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു
Friday, June 24, 2022 10:37 PM IST
ക​ൽ​പ്പ​റ്റ: മേ​പ്പാ​ടി എ​ള​ന്പി​ലേ​രി പു​ഴ​യി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ത​മി​ഴ് ദ​ന്പ​തി​ക​ളി​ൽ യു​വ​തി മ​രി​ച്ചു. സേ​ലം സ്വ​ദേ​ശി സ​നി​യ​ൽ സ​ഗ​യ​രാ​ജി​ന്‍റെ(35) ഭാ​ര്യ യൂ​നി​സ് നെ​ൽ​സ​നാ​ണ് (31) ഇ​ന്ന​ലെ പു​ല​ർ​ച്ചെ മേ​പ്പാ​ടി അ​ര​പ്പ​റ്റ ഡി​എം വിം​സ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

എ​ള​ന്പി​ലേ​രി​യി​ലെ റി​സോ​ർ​ട്ടി​ൽ എ​ത്തി​യ​താ​യി​രു​ന്നു ദ​ന്പ​തി​ക​ൾ. പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ൾ കാ​മ​റ​യി​ൽ പ​ക​ർ​ത്തു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ പു​ഴ​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ഇ​രു​വ​രെ​യും ക​ര​ക​യ​റ്റി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. സ​ഗ​യ​രാ​ജ് വ്യാ​ഴാ​ഴ്ച ത​ന്നെ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​രു​ന്നു.