തൊ​ഴി​ൽ​നി​ഷേ​ധ സ​മീ​പ​നം അ​നു​വ​ദി​ക്കി​ല്ല: സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ
Saturday, June 25, 2022 12:43 AM IST
ക​ൽ​പ്പ​റ്റ: ചു​മ​ട്ടു​തൊ​ഴി​ലാ​ളി സ്കീം ​നി​ല​നി​ൽ​ക്കു​ന്ന സ്ഥ​ല​ത്ത് അ​ർ​ഹ​ത​പ്പെ​ട്ട​വ​രു​ടെ തൊ​ഴി​ൽ നി​ഷേ​ധി​ച്ചു​കൊ​ണ്ട് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് കാ​ർ​ഡ് ഉ​ണ്ടാ​ക്കി കാ​ല​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്ത് ജോ​ലി ചെ​യ്തു​വ​രു​ന്ന ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ നി​ഷേ​ധി​ക്കു​ന്ന നെ​സ്റ്റോ മാ​നേ​ജ്മെ​ന്‍റി​ന്‍റെ ന​ട​പ​ടി അ​നു​വ​ദി​ക്കു​ക​യി​ല്ല എ​ന്ന് ചു​മ​ട്ടു തൊ​ഴി​ലാ​ളി സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ. പൊ​തു​സ​മൂ​ഹ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് മാ​നേ​ജ്മെ​ന്‍റ് കൈ​ക്കൊ​ള്ളു​ന്ന​ത്.
ലേ​ബ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, ചു​മ​ട്ടു തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ്, ഡി​വൈ​എ​സ്പി ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ​ല​ത​വ​ണ ത​ർ​ക്ക പ​രി​ഹാ​ര ച​ർ​ച്ച​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും ഇ​തൊ​ന്നും മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​തെ നെ​സ്റ്റോ മാ​നേ​ജ്മെ​ന്‍റ് ഏ​ക​പ​ക്ഷീ​യ​മാ​യി ഹൈ​ക്കോ​ട​തി​യി​ൽ പോ​യി പോ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് തൊ​ഴി​ലാ​ളി​ക​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ കു​റ്റ​പ്പെ​ടു​ത്തി.
നെ​സ്റ്റോ മാ​നേ​ജ്മെ​ന്‍റി​ന്‍റെ ഇ​ത്ത​ര​ത്തി​ലു​ള്ള നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് കൊ​ണ്ട് ചു​മ​ട്ടു തൊ​ഴി​ലാ​ളി സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​പ​ന​ത്തി​ന് മു​ൻ​പി​ൽ തു​ട​ങ്ങി​യ സ​ത്യാ​ഗ്ര​ഹ​സ​മ​രം ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി ആ​ലി. ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ. കു​ഞ്ഞു​മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പി.​കെ. അ​ബു (സി​ഐ​ടി​യു), സി. ​മൊ​യ്തീ​ൻ​കു​ട്ടി(​എ​സ്ടി​യു), യു.​എ. ഖാ​ദ​ർ(​എ​ച്ച്എം​എ​സ്), കെ. ​അ​ബൂ​ബ​ക്ക​ർ, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, അ​രു​ണ്‍​ദേ​വ്, പി. ​ഹം​സ, സി.​കെ. നൗ​ഷാ​ദ്, എം. ​ല​ത്തീ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.