സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നാ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി ആം ​ആ​ദ്മി പാ​ർ​ട്ടി രം​ഗ​ത്ത്
Saturday, June 25, 2022 12:43 AM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നാ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി ആം ​ആ​ദ്മി പാ​ർ​ട്ടി രം​ഗ​ത്ത്. മാ​ന​ന്ത​വാ​ടി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജി​ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യം ല​ഭി​ക്കാ​ത്ത​തി​ന് പി​ന്നി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഗു​രു​ത​ര​മാ​യ അ​നാ​സ്ഥ​യാ​ണെ​ന്ന വി​വ​രാ​വ​കാ​ശ രേ​ഖ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ആം ​ആ​ദ്മി രം​ഗ​ത്ത് വ​ന്നി​ട്ടു​ള്ള​ത്.
ഗു​രു​ത​ര അ​നാ​സ്ഥ​ക്ക് കാ​ര​ണ​മാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ പി​രി​ച്ചു​വി​ട​ണ​മെ​ന്നും അ​പേ​ക്ഷ വൈ​കി​പ്പി​ച്ച​തി​ലൂ​ടെ സ​ർ​ക്കാ​ർ വ​യ​നാ​ട​ൻ ജ​ന​ത​യെ വ​ഞ്ചി​ച്ച​താ​യും നി​ല​വി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ​റ്റി​ക്ക​ൽ നി​ർ​ത്ത​ണ​മെ​ന്നും ആം ​ആ​ദ്മി വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
രാ​ജ്യ​ത്തെ 125 പി​ന്നോ​ക്ക ജി​ല്ല​ക​ളി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​ക​ൾ കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഹൈ​ടെ​ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളാ​യി ഉ​യ​ർ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2020 മാ​ർ​ച്ച് മൂ​ന്നി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രു​ന്നു. 2021 ഫെ​ബ്രു​വ​രി​യി​ലാ​ണ് കേ​ര​ളം അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. എ​ന്നാ​ൽ 75 മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്ക് കേ​ന്ദ്രം അം​ഗീ​കാ​രം ന​ൽ​കി​യ​താ​യും അ​പേ​ക്ഷ വൈ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ അ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന മ​റു​പ​ടി​യാ​യി​രു​ന്നു ല​ഭി​ച്ച​തെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ന​ൽ​കി​യ വി​വ​രാ​വ​കാ​ശ രേ​ഖ മു​ൻ​നി​ർ​ത്തി ഇ​വ​ർ പ​റ​യു​ന്നു.