കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യി​ലും റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​ത് ആ​യി​ര​ങ്ങ​ൾ
Sunday, June 26, 2022 12:24 AM IST
പു​ൽ​പ്പ​ള്ളി: ക​ർ​ഷ​ക​രെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പു​ൽ​പ്പ​ള്ളി മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ബ​ഹു​ജ​ന റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​ത് ആ​യി​ര​ങ്ങ​ൾ.

വി​വി​ധ സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളു​ടെ​യും ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റാ​ലി​യി​ലും പൊ​തു​സ​മ്മേ​ള​ന​ത്തി​നും ക​ന​ത്ത മ​ഴ​യെപ്പോ​ലും വ​ക​വ​യ്ക്കാ​തെ​യാ​ണ് ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത​ത്. പു​ൽ​പ്പ​ള്ളി തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച റാ​ലി താ​ഴെ​യ​ങ്ങാ​ടി ചു​റ്റി സ്വ​ത​ന്ത്ര​മൈ​താ​നി​യി​ൽ അ​വ​സാ​നി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ലു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു.

പു​ൽ​പ്പ​ള്ളി, പാ​ടി​ച്ചി​റ, ഇ​രു​ളം വി​ല്ലേ​ജു​ക​ളി​ലെ ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന സു​പ്രീം കോ​ട​തി വി​ധി മ​റി​ക​ട​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു റാ​ലി.

പ്ല​ക്കാ​ർ​ഡു​ക​ളു​മേ​ന്തി ആ​യി​ര​ങ്ങ​ളാ​ണ് റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ക​ർ​ഷ​ക​രെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്കു​ക, ദൂ​ര​പ​രി​ധി പൂ​ജ്യ​മാ​യി നി​ജ​പ്പെ​ടു​ത്തു​ക, ക​ർ​ഷ​ക​രെ മ​ണ്ണി​ൽ ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക, വ​ന്യ​മൃ​ഗ​ങ്ങ​ളെ വ​ന​ത്തി​ൽ നി​ർ​ത്തു​ക തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളോ​ടെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധ റാ​ലി.

മു​ള്ള​ൻ​കൊ​ല്ലി ഫൊ​റോ​ന​യി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ലെ വി​ശ്വാ​സി സ​മൂ​ഹ​വും മ​റ്റ് സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളും വ്യാ​പാ​രി​ക​ളും ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. കു​ടി​യേ​റ്റ ക​ർ​ഷ​ക​രെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ’പ്ര​ശ്ന​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൊ​ണ്ടു​ള്ള ബ​ഹു​ജ​ന റാ​ലി​യി​ൽ ക​ർ​ഷ​ക പ്ര​തി​ഷേ​ധം ഇ​ര​ന്പി.