വി​ജ​യോ​ത്സ​വം 2022 സംഘടിപ്പിച്ചു
Monday, June 27, 2022 11:58 PM IST
മാ​ന​ന്ത​വാ​ടി: ക​ല്ലോ​ടി സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും വാ​യ​ന​വാ​രാ​ച​ര​ണ സ​മാ​പ​ന​വും ന​ട​ത്തി. എ​സ്എ​സ്എ​ൽ​സി ഫു​ൾ എ ​പ്ല​സ്, ഒ​ന്പ​ത് എ ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ളെ അ​നു​മോ​ദി​ക്ക​ൽ, കൂ​ടു​ത​ൽ മാ​ർ​ക്ക് വാ​ങ്ങി​യ കു​ട്ടി​ക​ൾ​ക്കു​ള്ള എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം, വാ​യ​ന​വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം, ല​ഹ​രി വി​രു​ദ്ധ ക്ല​ബ് ഉ​ൾ​പ്പെ​ടെ വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ ഉ​ദ്ഘാ​ട​നം എ​ന്നി​വ വ​യ​നാ​ട് എ​സ്എം​എ​സ് ഡി​വൈ​എ​സ്പി ടി.​പി. ജേ​ക്ക​ബ് നി​ർ​വ​ഹി​ച്ചു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ബി​ജു മാ​വ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ട​വ​ക പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജം​ഷീ​റ ശി​ഹാ​ബ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബ്രി​ജേ​ഷ് ബാ​ബു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​നു എം. ​രാ​ജ​ൻ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​പി. സ​ജി​നി, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് കെ.​ജെ. ജാ​ക്വി​ലി​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ന​ജീ​ബ് മ​ണ്ണാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ മ​റു​പ​ടി പ്ര​സം​ഗം, ക​വി​ത ആ​ലാ​പ​നം, സ്കി​റ്റ് എ​ന്നി​വ​യും ഇ​തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. കു​ട്ടി​ക​ളോ​ടും അ​ധ്യാ​പ​ക​രോ​ടും ഒ​പ്പം പി​ടി​എ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളും ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.