വാ​യ​ന പ​ക്ഷാ​ച​ര​ണം ക​ള​ക്ട​റേ​റ്റി​ൽ പു​സ്ത​ക​മേ​ള തു​ട​ങ്ങി
Wednesday, June 29, 2022 12:32 AM IST
ക​ൽ​പ്പ​റ്റ: വാ​യ​നാ​പ​ക്ഷാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ൽ പു​സ്ത​ക​മേ​ള​യ്ക്ക് തു​ട​ങ്ങി. ലോ​ക ക്ലാ​സി​ക്കു​ക​ൾ, സ​ഞ്ചാ​ര സാ​ഹി​ത്യ കൃ​തി​ക​ൾ, ഇം​ഗ്ലീ​ഷ് ബെ​സ്റ്റ് സെ​ല്ല​റു​ക​ൾ, ബാ​ല​സാ​ഹി​ത്യ കൃ​തി​ക​ൾ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ളി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് റ​ഫ​റ​ൻ​സ് പു​സ്ത​ക​ങ്ങ​ൾ തു​ട​ങ്ങി​യ​വ മേ​ള​യി​ൽ വി​ല​ക്കു​റ​വി​ൽ ല​ഭ്യ​മാ​കും. ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ളി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ച പു​സ്ത​ക​ങ്ങ​ൾ നാ​ൽ​പ്പ​ത് ശ​ത​മാ​നം വി​ല​ക്കു​റ​വി​ൽ ല​ഭി​ക്കും.

രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ​യാ​ണ് സി​വി​ൽ സ്റ്റേ​ഷ​ൻ പ്ര​ധാ​ന വ​രാ​ന്ത​യി​ൽ പു​സ്ത​ക​മേ​ള ന​ട​ക്കു​ന്ന​ത്. പു​സ്ത​ക​മേ​ള ജി​ല്ലാ ക​ള​ക്ട​ർ എ. ​ഗീ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ എ​ഡി​എം എ​ൻ.​ഐ. ഷാ​ജു, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​അ​ജീ​ഷ്, ശി​ര​സ്ത​ദാ​ർ ടി.​പി. അ​ബ്ദു​ൾ ഹാ​രി​സ്, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. മേ​ള നാ​ളെ സ​മാ​പി​ക്കും.